Home / ചോദ്യോത്തരങ്ങൾ / വലിയ്യുകള്‍ ആരുമില്ലെങ്കിലോ?

വലിയ്യുകള്‍ ആരുമില്ലെങ്കിലോ?

file_thumbview_approve.phpവലിയ്യുമില്ല, വിലായത്ത് ഏല്‍പ്പിക്കപ്പെട്ടവരുമില്ല. വിലായത്തിന്നധികാരം നല്‍കപ്പെട്ട ഭരണാധികാരിയും  ഇല്ലെങ്കില്‍ ഇമാം  ഖുര്‍ത്തുബി (റ) പറയുന്നത്  വിശ്വസ്തരായ ഏതൊരു പുരുഷനും അവളെ വിവാഹം ചെയ്ത് കൊടുക്കാമെന്നാണ്. (ഫിക്ഹുസ്സുന്ന 2:459) ഗോത്രം അടിമത്തമോചനം എന്നീ വഴിക്കുള്ള വിലായത്തുകാര്‍ ഇല്ലാതെ വന്നാലും, സ്ത്രീയുടെ ഏറ്റവും അടുത്ത വിലായത്തുകാരന്‍ രണ്ട് മര്‍ഹല (81 മൈല്‍ 7 ഫര്‍ലോങ്ങ്) അകലെയുള്ള സ്ഥലത്തായിരിക്കു കയും അയാള്‍ മറ്റാര്‍ക്കും വകാലത്ത്  കൊടുക്കാതിരിക്കുകയും ചെയ്‌തെങ്കിലാണ് അവളെ വിവാഹം ചെയ്ത്  കൊടുക്കാനുള്ള അധികാരം ഖാളിക്ക്  ലഭിക്കുക(ഫത്ഹുല്‍ മുഈന്‍ 3: 307).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍