Home / ചോദ്യോത്തരങ്ങൾ / വലിയ്യുകള്‍ ആരെല്ലാമാണ്. അവര്‍ക്കിടയിലെ മുന്‍ഗണനക്രമം എങ്ങിനെയാണ്?

വലിയ്യുകള്‍ ആരെല്ലാമാണ്. അവര്‍ക്കിടയിലെ മുന്‍ഗണനക്രമം എങ്ങിനെയാണ്?

numbersപിതാവ്, പിതാവിന്റെ പിതാവ്, ഉമ്മയും വാപ്പയുമൊത്ത സഹോദരന്‍, പിതാവ് ഒത്ത സഹോദരന്‍, സഹോദരന്റെ മകന്‍,  പിതൃവ്യന്‍, പിതൃവ്യന്റെ മകന്‍ എന്നിങ്ങനെ രക്ത ബന്ധമുള്ളവര്‍ ക്രമത്തില്‍ വരുന്നവരാണവര്‍ .പിന്നെ ഭരണാധികാരി.

ക്രമമനുസരിച്ചുള്ളവര്‍ ഇല്ലെങ്കില്‍ മാത്രമാണ് തൊട്ടടുത്ത വലിയ്യിലേക്ക് വിലായത്ത് നീങ്ങുക. ഉമ്മു സലമയെ മകന്‍ ഉമര്‍(റ) ആയിരുന്നു നബി(സ) ക്ക് വിവാഹം ചെയ്ത് കൊടുത്തത്. മകന് ഇതിനുള്ള അധികാരം ഉണ്ടെന്നാണ് അബൂ ഹനീഫ മാലിക് (റ) പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. (അല്‍ ഫുസൂലു ഫീ സീറത്തിര്‍ റസൂല്‍ 2:245. ബിദായ. 2:10) ഉമ്മ ഒത്ത സഹോദരന്‍ മാതൃ സഹോദരന്‍ തുടങ്ങിയുള്ള മറ്റു ബന്ധുക്കളാരും   തന്നെ വലിയ്യുകളാകുവാന്‍ അര്‍ഹരല്ല. ശാഫി ഈ (റ)  അടക്കമുള്ള  ഭൂരിപക്ഷ പണ്ഡിതന്‍മാരുടെ  നിലപാടും ഇതു തന്നെ.

വലിയ്യിന്റെ അനുവാദത്തോടുകൂടിയാണെങ്കില്‍ പോലും സ്ത്രീ നേരിട്ട് സ്വന്തത്തെ വിവാഹം ചെയ്ത് കൊടുത്താല്‍ ആ വിവാഹം സാധുവാകുന്നതല്ല. (ഫിക്ഹുസ്സുന്ന :2:456). പിതൃവ്യന്റെ മകന്‍ വലിയ്യാവാന്‍ അര്‍ഹനാവുമ്പോള്‍ തന്നെ അവളെ വിവാഹം ചെയ്യാനും അര്‍ഹനാകുന്നു. മകന്റെ മകന് മറ്റൊരു മകന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കാനുള്ള അവസരം പിതാമഹന്  ലഭിക്കാമല്ലോ, അപ്പോള്‍ ഒരാള്‍ക്ക് വധുവിന്റെയും വരന്റെയും  വലിയ്യ്  ഒന്നിച്ചാകുന്നതില്‍ അപാകതയില്ല.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍