Home / ചോദ്യോത്തരങ്ങൾ / വലിയ്യ് അധികാരം മറ്റൊരാളില്‍ ഏല്‍പ്പിക്കാന്‍ പറ്റുമോ?

വലിയ്യ് അധികാരം മറ്റൊരാളില്‍ ഏല്‍പ്പിക്കാന്‍ പറ്റുമോ?

connecctവലിയ്യിനുള്ള അധികാരം  ഏതവസരത്തിലും  മറ്റൊരാളെ ഏല്‍പ്പിക്കാവുന്നതാണ്. മൈമൂന(റ) യെ  വിവാഹം ചെയ്ത് കൊടുക്കാന്‍ നബി(സ)  അബൂ റാഫിഇനേയും  ഉമ്മു ഹബീബ (റ) യെ ‘വിവാഹം ചെയ്ത് കൊടുക്കാന്‍ അംറുബ്‌നു ഉമയ്യതിനെയും അധികാരപ്പെടുത്തുകയുണ്ടായല്ലോ – ഇന്നയാള്‍ക്ക് നീ അവളെ വിവാഹം ചെയ്ത് കൊടുക്കണം എന്നോ നിനക്ക് ഇഷ്ടപ്പെട്ടവന്ന് നീ അവളെ വിവാഹം ചെയ്ത് കൊടുക്കുക എന്നോ രണ്ടു നിലക്കും  അധികാരമേല്‍പ്പിക്കുന്നത് അനുവദനീയമാണ്. (മജ്മൂഅ – അബ്ദില്‍ വഹാബ് 4 – 458). ‘എനിക്ക് വകാലത്ത് കിട്ടിയതനുസരിച്ച്’ എന്ന് വിവാഹ വേളയില്‍ വകീല്‍ (ഏല്‍പ്പിക്കപ്പെട്ടവന്‍) പറയേണ്ടതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍