വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില് ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്, അബൂ ഹനീഫ, ശാഫിഈ (റ) (ഒരഭിപ്രായമനുസരിച്ച്) പറഞ്ഞിരിക്കുന്നത്. അമുസ്ലിം സ്ത്രീക്ക് മുസ്ലിം പുരുഷന് വലിയ്യാകാന്‍ പാടില്ല. (അല്‍ -ഉമ്മ് 2- 165, ഫിക്ഹുസ്സുന്ന 2:447).
വലിയ്യുകള്‍ വധൂവരന്മാരുടെ ഗുണദോഷങ്ങളെ വക തിരിച്ചറിയുവാനുള്ള കഴിവിനെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള രോഗ ബാധിതരോ ആലോചനാ ശക്തി ക്ഷയിച്ചവരോ ആണെങ്കില്‍ അകന്ന കൈക്കാരാണ് സ്ത്രീയെ വിവാഹം ചെയ്ത് കൊടുക്കേണ്ടത്. (ഫത്ഹുല്‍ മുഈന്‍ 3:299)