അംറുബ്‌നു ശുഐബില്‍ നിന്ന് നബി (സ) പറഞ്ഞു: സ്ത്രീക്ക് വിവാഹം നടക്കുന്നതിനു മുമ്പ് ദാനമായോ സമ്മാനമായോ വാഗ്ദത്തമായോ അയാള്‍ നല്‍കുന്നത് അവള്‍ക്കു തന്നെയുള്ളതാണ്. വിവാഹം നടന്ന ശേഷം നല്‍കുന്നത് ആര്‍ക്കാണോ അത് അവര്‍ക്കുള്ളതുമാണ്. ഏതൊരാളും കൂടുതല്‍ ആദരിക്കേണ്ടത് മകളെയും സഹോദരിയേയുമാണ്. വിവാഹത്തിനു മുമ്പ് മറ്റൊരാള്‍ക്കെന്ന് പറഞ്ഞ് നല്‍കിയാലും അതവള്‍ക്ക് തന്നെയുള്ളതാണ്.(നൈലുല്‍ അൗത്താര്‍-6:320). നികാഹിന്റെ മുമ്പ് മഹ്‌റോ മറ്റെന്തെങ്കിലും സമ്മാനമോ സ്ത്രീക്ക് കൊടുത്തെന്നിരിക്കട്ടെ, പിന്നീട് ബന്ധം നടക്കുന്നതില്‍ നിന്ന് അവനോ അവള്‍ക്കോ പിന്‍മാറേണ്ടി വന്നാല്‍ മഹ്‌റ് തിരിച്ച് കൊടുക്കേണ്ടതാണ്.സമ്മാനം തിരിച്ച് കൊടുക്കേണ്ടതില്ല. ഇബ്‌നു അബ്ബാസില്‍ നിന്ന് റസൂലുള്ളാഹി(സ) പറഞ്ഞു ദാനമായോ സമ്മാനമായോ നല്‍കിയതിനെതിരിച്ച് വാങ്ങുന്നത് ഛര്‍ദ്ദിച്ചത് തിന്നുന്നതിന് സമാനമാണ് (ബുഖാരി – കിത്ബുല്‍ഹിബത് 3:215,മുസ്ലിം കിതാബുല്‍ഹിബത് 3:1241).
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍