Home / ചോദ്യോത്തരങ്ങൾ / അന്യ മതസ്ഥരെ നമ്മുടെ സദ്യയില്‍ പങ്കെടുപ്പിക്കാമോ? അവരുടേതില്‍ നമുക്കും?

അന്യ മതസ്ഥരെ നമ്മുടെ സദ്യയില്‍ പങ്കെടുപ്പിക്കാമോ? അവരുടേതില്‍ നമുക്കും?

colorsതീര്‍ച്ചയായും നമുക്കവരെ പങ്കെടുപ്പിക്കാം. അവരുടെ സദ്യയില്‍ നമുക്കും പങ്കുചേരാം. നിഷിദ്ധമായ  ഭക്ഷണങ്ങളുടെ  കുട്ടത്തില്‍ അന്യ മതസ്ഥരുടേത് നിരുപാധികം നിഷിദ്ധമാണെന്ന്  പറഞ്ഞിട്ടില്ല. ധാന്യ വര്‍ഗ്ഗങ്ങള്‍ , ഫല വര്‍ഗ്ഗങ്ങള്‍  മുതലായ  വസ്തുക്കള്‍ ആരുടേതായാലും ഭക്ഷിക്കുന്നതിന്  വിരോധമില്ല. വേദക്കാര്‍ (ജൂത – ക്രിസ്ത്യാനി) അല്ലാത്തവര്‍ അറുത്തതിനെ മുസ്ലിംങ്ങള്‍ക്ക്  തിന്നാന്‍ പാടില്ലാത്തതാണ്. ശിര്‍ക്ക്, ബിദ്അത്ത് ആചാരങ്ങളുമായി ബന്ധപ്പെട്ട സദ്യകളാകുമ്പോള്‍ അത്  ആരുടേതായിരുന്നാലും മുസ്ലിംങ്ങള്‍ക്ക് അതില്‍ പങ്ക്‌ ചേരാവതല്ലെന്ന് പ്രത്യേകം  പറയേണ്ടതില്ല.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍