Home / ചോദ്യോത്തരങ്ങൾ / കടമകൾ / ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടുള്ള കടമകള്‍ ചുരുക്കി വിവരിക്കുക?

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടുള്ള കടമകള്‍ ചുരുക്കി വിവരിക്കുക?

reachingവിവാഹ ബന്ധത്തിലേര്‍പെട്ട് കഴിഞ്ഞാല്‍ ഭാര്യയോട് ഭര്‍ത്താവിനുള്ള കടമകള്‍ കനപ്പെട്ടതാണ്. ഹകീമ്ബ്‌നു മുആവിയത്തില്‍ നിന്ന്- ഞാന്‍ ചോദിച്ചു, പ്രവാചകരെ, ഞങ്ങള്‍ക്ക് ഭാര്യമാരോടുള്ള കടമകള്‍ എന്തൊക്കെയാണ്. നബി(സ) പറഞ്ഞു: നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കുക, മുഖത്ത് അടിക്കാതിരിക്കുക, അസഭ്യം പറയാതിരിക്കുക, വീട്ടില്‍ വെച്ചല്ലാതെ അവളോട് പിണങ്ങാതിരിക്കുക. (അബുദാവുദ് 2:244 ഇബ്‌നുമാജ 1:593 മുസ്‌നദ് അഹ്മദ് 4:447) ഭക്ഷണവും വസ്ത്രവും നാട്ടു സമ്പ്രദായ പ്രകാരമുള്ള ഗുണത്തിലും നിലവാരത്തിലുമുള്ളതായിരിക്കണം (മുസ്ലിം 2:286). കിടപ്പറ പങ്കുവെക്കുമ്പോള്‍ ഭാര്യമാര്‍ക്കിടയില്‍ വിവേചനം കാണിക്കാതിരിക്കണം. അബുഹുറൈറയില്‍നിന്ന് നബി(സ) പറഞ്ഞു: ഭാര്യക്ക് ചിലവ് കൊടുക്കാന്‍ കഴിയാത്ത ഒരാളെപ്പറ്റി ‘അവര്‍ തമ്മില്‍ പിരിയേണ്ടതാണ്’ (ദാറഖുത്‌നി)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍