Home / ചോദ്യോത്തരങ്ങൾ / കടമകൾ / ഭര്‍ത്താവിനു സേവനം ചെയ്യല്‍ ഭാര്യക്ക് കടമയുണ്ടോ?

ഭര്‍ത്താവിനു സേവനം ചെയ്യല്‍ ഭാര്യക്ക് കടമയുണ്ടോ?

reachingഉണ്ട്, ശാരീരികവും മാനസികവുമായി പുരുഷനുള്ള സവിശേഷതകൊണ്ടും പുരുഷന്മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നത് എന്നതിനാലും, പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷകരാണ്. (വി. ഖുര്‍ആന്‍ 3:34)

പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭാര്യയോട് ഭര്‍ത്താവിനു സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു (തുര്‍മുദി). അവന്‍ അവളുടെ മേലധികാരിയാണെന്ന് ഖുര്‍ആനും മറ്റാരോടുമില്ലാത്തത്ര കടപ്പാട് അവള്‍ക്ക് ഭര്‍ത്താവിനോടുണ്ടെന്ന് പ്രസ്തുത ഹദീസും പഠിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനു സേവനം ചെയ്യാന്‍ അവള്‍ കടപ്പെട്ടവളാണന്ന് വരുന്നു. കിടപ്പറ ഒരുക്കുക, ഭക്ഷണം, പാനീയം, റൊട്ടി എന്നിവ ഉണ്ടാക്കുക, ധാന്യം പൊടിക്കുക, ആശ്രിതര്‍ക്ക് ഭക്ഷണം തയ്യാറാക്കുക, വീട്ടിലെ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുക പോലുള്ള അവളുടെ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ഭര്‍ത്താവിനുള്ള സേവനമായി കണക്കാക്കപ്പെട്ടുവരുന്നു.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍