Home / ചോദ്യോത്തരങ്ങൾ / കടമകൾ / ഭാര്യയെ ജോലിക്ക് വേണ്ടി പുറത്ത് വിടുന്നത് തെറ്റാകുമോ?

ഭാര്യയെ ജോലിക്ക് വേണ്ടി പുറത്ത് വിടുന്നത് തെറ്റാകുമോ?

girl_workingഭാര്യയെ പുറം ജോലിക്ക് വിടുന്നതിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. അഥവാ ഭര്‍ത്താവിനെ പരിചരിക്കുന്നതിനു തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതും പുറത്തിറങ്ങുന്നത് അവള്‍ക്ക് തന്നെയും ദോഷം ചെയ്യുന്നതുമാണെങ്കില്‍ പാടില്ല. മേല്‍ പറഞ്ഞതൊന്നുമില്ലാത്തതാണെങ്കില്‍ തെറ്റില്ല.

ഹനഫീ പണ്ഡിതന്മാരില്‍പെട്ട ഇബ്‌നു ആബിദീന്‍ പറഞ്ഞതിന്റെ ചുരുക്കം: ഭര്‍ത്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതും അവളുടെ അസാന്നിധ്യം അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരിതസ്ഥിതിയില്‍ അവള്‍ പുറം ജോലിക്ക് പോവരുത്. പ്രസവ ശുശ്രൂഷ പോലുള്ള സ്ത്രീകളുടെ മാത്രം പ്രശ്‌നവും സാമൂഹ്യ കടമയില്‍ ഉള്‍പ്പെട്ടതുമായ ജോലിയാണെങ്കില്‍ അതില്‍ നിന്നവളെ വിലക്കുവാന്‍ പാടില്ലാത്തതുമാണ് (ഫിക്ഹുസ്സുന്ന 2:531)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍