Home / ചോദ്യോത്തരങ്ങൾ / കഴിവുണ്ടായിട്ടും ഭര്‍ത്താവ് ചിലവിന് തരുന്നില്ലെങ്കില്‍ ഈടാക്കാമോ?

കഴിവുണ്ടായിട്ടും ഭര്‍ത്താവ് ചിലവിന് തരുന്നില്ലെങ്കില്‍ ഈടാക്കാമോ?

cashആയിശ(റ) യില്‍ നിന്ന് – അബുസുഫിയാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബത് നബി (സ) യെ സമീപിച്ച് പറഞ്ഞു: നബിയേ, അബുസുഫ്‌യാന്‍ വല്ലാത്ത പിശുക്കനാണ്. അയാള്‍ എനിക്കും എന്റെ മക്കള്‍ക്കും ചിലവിന് തരുന്നില്ല. അയാളറിയാതെ ഞാനെന്തെങ്കിലും എടുത്തെങ്കിലല്ലാതെ, അങ്ങിനെയാകുമ്പോള്‍ എനിക്കതിന്ന് കുറ്റമുണ്ടാകുമോ? നബി(സ) പറഞ്ഞു: നിനക്കും നിന്റെ മക്കള്‍ക്കും ആവശ്യമായത്ര അയാളുടെ സ്വത്തില്‍നിന്നും നിനക്കെടുക്കാവുന്നതാണ് (ബുഖാരി നികാഹ് നമ്പര്‍ 5364, മുസ്ലിം 3:1338)

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ എന്നിവ കഴിവുള്ളവര്‍ കഴിവനുസരിച്ചും അല്ലാത്തവര്‍ അതനുസരിച്ചും (ഖുര്‍:65:7) നല്‍കുകയെന്നല്ലാതെ ചിലവിന്റെ കൃത്യമായൊരു അളവ്  പറയുക സാധ്യമല്ല. കോടതിയോ മറ്റോ നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ അതാണ് നിര്‍ബന്ധമാകുക. മൂന്നാം തവണയും ത്വലാഖ് ചൊല്ലപ്പെട്ടവള്‍ ഗര്‍ഭിണിയല്ലെങ്കില്‍ അവള്‍ക്ക് താമസസൗകര്യം കൊടുക്കണമെന്നും ഗര്‍ഭിണിയാണെങ്കില്‍ ചിലവും താമസ സൗകര്യവും കൊടുക്കേണ്ടതാണെന്നും മാലിക്, ശാഫിഈ (റ) പറഞ്ഞിട്ടുണ്ട്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …