Home / ചോദ്യോത്തരങ്ങൾ / പിണക്ക കാലത്തെ ചിലവ്?

പിണക്ക കാലത്തെ ചിലവ്?

cashഅല്‍പ നേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി (ഭര്‍ത്താവിന് കീഴടങ്ങാതെ) നില്‍ക്കുന്ന പക്ഷം അവള്‍ക്ക് ചിലവ് ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. അല്‍പ സമയമായാലും ശരി ആ ദിവസത്തെ ചിലവും ആ ഘട്ടത്തില്‍ ലഭിക്കേണ്ട വസ്ത്രവും നഷ്ടപ്പെടുന്നതാണ്. അവളെ തൊടുന്നതിനോ അവന്‍ ഉദ്ദേശിക്കുന്ന അവയവം സ്പര്‍ശിക്കുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ഭാര്യ വീട് വിട്ട് പുറത്തുപോകുന്നപക്ഷം അതും പിണക്കം തന്നെ. ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ കച്ചവടം ചെയ്ത് കൊണ്ടോ അദ്ധ്വാനിച്ച് കൊണ്ടോ യാചിച്ച് കൊണ്ടോ ജീവിക്കുവാനുള്ള വക സമ്പാദിക്കുന്നതിനായി ഭാര്യ വീട് വിട്ട് പുറത്തുപോകുന്ന പക്ഷം അതിന് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല (ഫത്ഹുല്‍ മുഈന്‍ 4:70, 4:76)

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …