Home / ചോദ്യോത്തരങ്ങൾ / നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം’പോലുള്ള നിബന്ധനകള്‍ പെണ്‍ഭാഗത്ത് നിന്ന് വന്നാല്‍ എന്തുചെയ്യണം?

നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം’പോലുള്ള നിബന്ധനകള്‍ പെണ്‍ഭാഗത്ത് നിന്ന് വന്നാല്‍ എന്തുചെയ്യണം?

advocate-1വീട്ടില്‍ നിന്ന് ഇറങ്ങുകയില്ല, നാട് വിട്ട് വരികയില്ല, മറ്റൊരു കല്ല്യാണം കഴിക്കരുത്, നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം, എന്നിങ്ങനെയുള്ള നിബന്ധനകള്‍ സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് അംഗീകരിക്കപ്പെടേണ്ടതില്ല. അതു പോലെ തന്നെ മഹ്‌റ് തരില്ല, ചിലവ് തരില്ല, ലൈംഗിക ബന്ധമുണ്ടാകില്ല, ഇത്ര രാത്രി/ഇത്ര പകല്‍ മാത്രമേ കൂടെ താമസിക്കുകയുള്ളൂ എന്നിങ്ങനെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിബന്ധനകളും അംഗീകരിക്കപെടേണ്ടതില്ല. മാത്രമല്ല ഇത്തരം നിബന്ധനകള്‍ ഈ ഇടപാടിന് എതിരാണെന്നത്  കൊണ്ട് ആ നികാഹിന് തന്നെ നിലനില്‍പ്പുമില്ല. തന്റെ കുട്ടിയെ ഒന്നിച്ച് താമസിപ്പിക്കുമെന്നും അവന് ഇപ്പോഴത്തെ ഭര്‍ത്താവ് ചിലവ് കൊടുക്കണമെന്നുമുള്ള നിബന്ധനക്കും അംഗീകാരമില്ല. മറ്റൊരു കല്ല്യാണം കഴിക്കരുത് എന്ന് നികാഹ് സമയത്ത് ഭാര്യ നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ അത് ലംഘിക്കപ്പെട്ടാല്‍ ഭാര്യക്ക് തന്റെ വിവാഹം ദുര്‍ബലപ്പെടുത്താനുള്ള അവകാശമുണ്ടെന്ന് ഇമാം അഹമ്മദ്, ഇബ്‌നു തൈമീയ, ഇബ്‌നുല്‍ ഖയ്യീം പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …