വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെടാത്ത സ്ത്രീകള്‍ ആരെല്ലാമാണ് എന്ന് അറിയലായിരിക്കും എളുപ്പം. ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന ശൈലിയും അതാണ്. നിങ്ങളുടെ ഉമ്മമാര്‍ (ഉമ്മാമമാര്‍ ഉള്‍പ്പെടെ) പുത്രിമാര്‍ (മക്കളുടെ പുത്രിമാര്‍ ഉള്‍പ്പെടെ) സഹോദരിമാര്‍ (മാതാവു മാത്രം ഒത്തവരും പിതാവു മാത്രം ഒത്തവരും ഉള്‍പ്പെടെ) പിതൃ സഹോദരിമാര്‍ (ഉമ്മ ഒത്ത- വാപ്പ ഒത്തവര്‍ ഉള്‍പ്പെടെ) മാതൃ സഹോദരികള്‍ , നിങ്ങളുടെ സ്വന്തം പുത്രന്മാരുടെ (പൗത്രമരുടെ ഉള്‍പെടെ) ഭാര്യമാര്‍, (ദത്ത് പുത്രന്മാരുടേത് ഉള്‍പ്പെടുകയില്ല) രണ്ട് സഹോദരികള്‍ക്കിടയില്‍ ഒരുമിച്ചു കൂട്ടല്‍ (മുല കുടി ബന്ധത്തിലുള്ളവര്‍ ഉള്‍പ്പെടെ) അവളുടെ അമ്മായി, ഇളയമ്മ, മൂത്തമ്മ (സഹോദര സഹോദരിമാരുടെ പുത്രി ഉള്‍പ്പെടെ). (ഖുര്‍ആന്‍ 4:23, ബുഖാരി മുസ്ലിം) ഇവരാണ് വിവാഹത്തിനനുവദിക്കപ്പെടാത്തവരില്‍ ചിലര്‍.
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍