Home / ചോദ്യോത്തരങ്ങൾ / വിവാഹം ചെയ്യാന്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂ സ്ത്രീകള്‍

വിവാഹം ചെയ്യാന്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂ സ്ത്രീകള്‍

rejeectedപിതാക്കളുടെ ഭാര്യമാരെ മക്കള്‍ വിവാഹം ചെയ്യരുത് (ഖുര്‍ആന്‍ 4:22) പിതാക്കള്‍ വിവാഹാനന്തരം സംയോഗം നടന്നിട്ടില്ലാത്ത ഭാര്യമാരും നിരോധത്തിലുള്‍പ്പെടും (അമാനി മൗലവി പരിഭാഷ 4:57) നിങ്ങളെ മുലകുടിപ്പിച്ചിട്ടുള്ള ഉമ്മമാര്‍ , മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോദരികള്‍ (ഇതിലുടെയുള്ള അവരുടെ മക്കള്‍ – എളേമ, മൂത്തമ്മ ഉള്‍പ്പെടെ) ഭാര്യമാരുടെ മാതാക്കള്‍ – വീട് കൂടിയാലും ഇല്ലെങ്കിലും (മാതാമഹികളും പിതാമഹികളും ഉള്‍പ്പെടെ) നിങ്ങള്‍ സംയോഗം ചെയ്തിട്ടുള്ള നിങ്ങളുടെ ഭാര്യയില്‍ നിന്നായി നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ വളര്‍ത്തുപുത്രികള്‍ (ഭാര്യയെ സംയോഗം ചെയ്തിട്ടില്ലെങ്കില്‍ ബാധകമല്ല) (ഖുര്‍ആന്‍ 4:23)

വേശ്യാവൃത്തിയിലൂടെയും വിവാഹ ബന്ധത്തെ ഉണ്ടാക്കി തീര്‍ക്കുമെന്ന് ഹനഫികള്‍ അഭിപ്രായപ്പെടുന്നു. അങ്ങിനെ ഉണ്ടായ കുട്ടിയെ അവന് വിവാഹം ചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് അവര്‍ക്ക്. (ഫികഹുസ്സുന്ന 2: 394) മകളെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്, വ്യഭിചാരത്തില്‍ ജനിച്ചവള്‍ക്ക് ഇത് ബാധകമല്ല (ഫത്ഹുല്‍മുഈന്‍ 3:276) എന്നാല്‍ ഇതില്‍ ഹനഫികളുടെ നിലപാടാണ് യുക്തമായിട്ടുള്ളത്‌..

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍