Home / ചോദ്യോത്തരങ്ങൾ / മുലപ്പാല്‍ നല്‍കിയ സ്ത്രീയുടെ ആരെയെല്ലാമാണ് വിവാഹം ചെയ്യല്‍ നിഷിദ്ധം?

മുലപ്പാല്‍ നല്‍കിയ സ്ത്രീയുടെ ആരെയെല്ലാമാണ് വിവാഹം ചെയ്യല്‍ നിഷിദ്ധം?

breastfeeding-icon1- മുല നല്‍കിയവള്‍

2- മുല നല്‍കിയവളുടെ ഉമ്മ,

3- മുല നല്‍കിയവളുടെ ഭര്‍ത്താവിന്റെ ഉമ്മ,

4- മുല നല്‍കിയവളുടെ സഹോദരി,

5- മുല നല്‍കിയവളുടെ ഭര്‍ത്താവിന്റെ സഹോദരി,

6- മുല നല്‍കിയവളുടെ ആണ്‍ /പെണ്‍മക്കളുടെ പെണ്‍കുട്ടികള്‍ ,

7- മുല നല്‍കിയവളുടെ ഉമ്മ മാത്രം ഒത്ത- അല്ലെങ്കില്‍ വാപ്പ മാത്രം ഒത്ത സഹോദരി

ഇവരാണ് നിഷിദ്ധമായവര്‍ . മുലകുടിച്ചവന്റെ ബന്ധുക്കള്‍ മുല കൊടുത്ത സ്ത്രീക്കോ അവളുടെ ബന്ധുക്കള്‍ക്കോ വിവാഹ ബന്ധം നിഷിദ്ധമല്ല. ആ ബന്ധം മുല കുടിച്ചവന്റെ സന്താനങ്ങള്‍ക്കല്ലാതെ അവന്റെ മാതാപിതാക്കള്‍ക്കോ സഹോദര സഹോദരിമാര്‍ തുടങ്ങിയവര്‍ക്കോ ബാധകമാവുകയില്ല. (ഫത്ഹുല്‍മുഈന്‍ 3:280).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍