Home / ലൈംഗീകം / ‘സുരക്ഷിത കാല’ രതി

‘സുരക്ഷിത കാല’ രതി

red_greenആര്‍ത്തവ ചക്രം കണക്കാക്കി ഗര്‍ഭ ധാരണ സാധ്യതയില്ലാത്ത കാലത്ത് മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് സുരക്ഷിത കാല രതി. 28 ദിവസമുള്ള ഒരു ആര്‍ത്തവ ചക്രത്തില്‍ അണ്ഡോല്‍പാദനം നടക്കുക 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും. സാധാരണ പുരുഷ ബീജം മൂന്നു ദിവസം (72 മണിക്കൂര്‍) വരെ ഉത്പാദനക്ഷമമായി നിലനില്‍ക്കുന്നു. അഥവാ ബീജങ്ങളുടെ ഉല്‍പാദന ക്ഷമത നിലനില്‍ക്കുന്ന ദിവസങ്ങള്‍ ആര്‍ത്തവ ചക്രത്തിലെ 11 മുതല്‍ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങള്‍ ഉല്‍പാദനകാലവും അവശേഷിക്കുന്ന ദിവസങ്ങള്‍ താരതമ്യേന ഗര്‍ഭധാരണ സാധ്യതയില്ലാത്ത സുരക്ഷിത കാലവുമാകും. എന്നാല്‍ പല കാരണങ്ങളാല്‍ സുരക്ഷിത കാല രതി എന്ന ഗര്‍ഭ നിരോധന ഉപാധി പരാജയപ്പെടാറുണ്ട്.

സ്വന്തം ഗര്‍ഭാശയമുഖം, തൊട്ടുനോക്കിയാല്‍ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസര്‍ജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്ന നീരിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസര്‍ജന സമയത്ത് ശരീരതാപനിലയില്‍ നേരിയ ഉയര്‍ച്ചയും കാണാം. പൂര്‍ത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു സുരക്ഷിത ഗര്‍ഭനിരോധനമാര്‍ഗം. പക്ഷേ ഇതിന് പുരുഷന്റെ സഹകരണം കൂടിയേ കഴിയൂ. മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന രീതിയാണിത്. ചിലരില്‍ നടുവേദനയും അമിതമായ ആര്‍ത്തവവേദനയും കാണാറുണ്ട്. സ്ഖലനത്തിനു മുമ്പ്, ലിംഗത്തില്‍ നിന്നു കിനിയുന്ന നീരില്‍ ബീജമുണ്ടാവാനും സാധ്യതയുണ്ട്. മുലയൂട്ടല്‍ മാര്‍ഗമാണ് മറ്റൊന്ന്. ആദ്യത്തെ കുഞ്ഞിന് കൂടുതല്‍ കാലം നന്നായി മുലയൂട്ടുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അണ്ഡവിസര്‍ജനം താമസിക്കും. കുഞ്ഞിന് ആറുമാസമാകും വരെ ഈരീതി പരീക്ഷിക്കാം. പ്രസവശേഷം ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇതു ഫലപ്രദമാകൂ.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …