Home / ലൈംഗീകം / മികച്ച 10 ലൈംഗിക ഭക്ഷണങ്ങള്‍

മികച്ച 10 ലൈംഗിക ഭക്ഷണങ്ങള്‍

Source : Manoramaonline.com  http://goo.gl/tNzHUh

ആരോഗ്യ കാര്യത്തില്‍ പ്രണയത്തിനും സെക്‌സിനുമുള്ള പങ്ക് വളരെ പണ്ടു മുതലേ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , ലൈംഗികോത്തേജനത്തിനും സെക്‌സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം.

നാഡികള്‍ക്ക് ശക്തി കൂട്ടാന്‍ സ്‌ട്രോബറി
strawberry ഫ്രാന്‍സിലെ നാട്ടുമ്പുറത്തു പുതുതായി വിവാഹിതരായവരെ തണുത്ത സ്‌ട്രോബെറി സൂപ്പു കൊടുത്തു സല്‍ക്കരിച്ചിരുന്നു- അവരുടെ മധുവിധു ആനന്ദ പ്രദമാക്കാന്‍. വിറ്റമിന്‍ സിയുടെ ഖനികളാണ് ഈ പഴങ്ങള്‍ . അവ നാഡികള്‍ക്കു ശക്തി പകരുന്നു. ഇവയെ പ്രണയവും സെക്‌സും വാലന്റൈനുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഒരു ബൗള്‍ നിറയെ സ്‌ട്രോബെറികള്‍ എടുത്ത്, ഇണയുമൊത്ത് ഓരോന്നോരോന്നു ക്രീമില്‍ മുക്കി കഴിക്കുന്നത് ഒന്നു ഭാവന ചെയ്തുനോക്കൂ- ആ സങ്കല്‍പം തന്നെ താല്‍പര്യമുണര്‍ത്തില്ലേ?

സുഗന്ധം നല്‍കാന്‍ ഏലക്ക
Cardamomഒരു ഒന്നാന്തരം ലൈംഗികോത്തേജക ആഹാരസാധനമാണ് ഏലക്ക എന്നാണ് ഇന്ത്യയിലെ ഏലക്ക യൂറോപ്പില്‍ വിറ്റഴിച്ചിരുന്ന അറബികള്‍ അവിടെ പ്രചരിപ്പിച്ചത്. നല്ല മണമുള്ളതാണ് ഗ്യാസിനെതിരെ പ്രവര്‍ത്തിക്കുന്ന ഏലച്ചെടി. ലൈംഗിക ബന്ധത്തിനു മുമ്പ് അകത്താക്കാന്‍ പറ്റിയ സാധനം. ഭാരതത്തിലെ ആദ്യത്തെ സെക്‌സോളജിസ്റ്റായ വാത്സ്യായനന്‍ ചുംബനത്തിനു മുമ്പ് ഇണകള്‍ ഏലക്കാ കൂട്ടി മുറുക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഏലക്കായും വെറ്റിലയും ചേര്‍ന്ന മിശ്രിതം വദനത്തെ സുഗന്ധപൂരിതമാക്കും.

ഉത്തേജനത്തിന് വെളുത്തുള്ളി

Garlicവെളുത്തുള്ളി പണ്ടുകാലം മുതല്‍ക്കേ ഒരു നല്ല അഫ്രോഡിസിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്നു. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു കഴിച്ചാല്‍ അത് നല്ല ഉത്തേജനം തരും. ഗ്രീക്ക് തത്വചിന്തകന്‍ അരിസ്‌റ്റോഫനീസും വെളുത്തുള്ളിയുടെ ലൈംഗികോത്തേജന ഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പെലോപ്പനേഷിയന്‍ യുദ്ധവര്‍ണനയില്‍ മെഗാരന്‍സ് വെളുത്തുള്ളി കഴിച്ചവരെപ്പോലെ ഉന്മത്തരായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ലിംഗോദ്ധാരണത്തിനു തടസം നില്‍ക്കുന്ന വാതാധിക്യം വെളുത്തുള്ളി കുറയ്ക്കുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. ലിംഗത്തിലെ രക്ത ധമനികളിലെ ബ്ലോക്കുകള്‍ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നതിനു പകരം 3-4 വെളുത്തുള്ളി എള്ളെണ്ണയിലോ, പശുവിന്‍ നെയ്യിലോ വറുത്തു കഴിക്കണം.

മൂഡ് ഉണര്‍ത്താന്‍ ചോക്ലേറ്റ്
chocolateആസ്‌ടെക് ഭരണാധിപന്‍ മൊണ്ടെസൂമാ മുതല്‍ കാസനോവ വരെയുള്ള പല പ്ലേബോയ്മാരും ചോക്‌ലേറ്റ് അവരുടെ നിശാ കേളികളെ കൊഴുപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രത്തിന് ഈ അഭിപ്രായത്തോടു വലിയ യോജിപ്പില്ല. പ്രണയിക്കുമ്പോള്‍ നമ്മളില്‍ ഉല്‍പാദിതമാകുന്ന ഗ്ഗഞ്ഞക്ക എന്ന അമിനോ ആസിഡ് ചോക്‌ലേറ്റില്‍ ഉണ്ട്. പക്ഷേ, ചോക്‌ലേറ്റ് കഴിക്കുന്നതനുസരിച്ചു നമ്മുടെ ശരീരത്തില്‍ ഗ്ഗഞ്ഞക്ക കൂടുകയില്ലെന്നു കണ്ടുപിടിച്ചിട്ടുണ്ട്. നമ്മളിലെ പ്രധാന മൂഡ് ബൂസ്‌റ്റേഴ്‌സ് ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്‌ലേറ്റില്‍ ഉണ്ടെന്നു വിദഗ്ധര്‍ പറയുന്നു. പക്ഷേ, ചോക്‌ലേറ്റിലുള്ള ഈ രാസവസ്തുക്കള്‍ക്കു ലൈംഗികോത്തേജനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ചോക്‌ലേറ്റ് ദോഷകരമാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍, ആന്റി-ഓക്‌സിഡന്റ് ധാരാളമുള്ള ചോക്‌ലേറ്റ് ബാറുകള്‍- പ്രത്യേകിച്ചു കറുത്തവ- കഴിക്കുന്നതില്‍ അപാകതയില്ല.

ആസക്തി വളരാന്‍ ശതാവരി
Asparagusഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകള്‍ മൂന്നു ദിവസം തുടര്‍ച്ചയായി പുഴുങ്ങിക്കഴിച്ചാല്‍ ആണിലും പെണ്ണിലും കാമാസക്തി വര്‍ധിക്കും എന്നു ഉത്തരേന്ത്യയില്‍ വിശ്വാസമുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരിത്തണ്ടിന്റെ ലിംഗ സദൃശ്യമായ ആകൃതിയാണ് അതിനെ ഒരു രതി ബിംബമാക്കുന്നത്. പിത്തത്തെ (അത്യുഷ്ണം) കുറയ്ക്കാനും, അങ്ങനെ ആണിനെ ശാന്തനാക്കി അവന്റെ ലൈംഗികബന്ധം കൂട്ടാനും ശതാവരി സഹായിക്കുമെന്നു ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്.

മോഹം കൂട്ടാന്‍ ഷെല്‍ഫിഷ്
shelfishഅനാദികാലം മുതല്‍തന്നെ മുത്തുച്ചിപ്പിയുടെ (ഷെല്‍ഫിഷ്) കാമ വര്‍ധകസ്വഭാവത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവയവങ്ങളുമായി സാദൃശ്യമുള്ള ആഹാരസാധനങ്ങള്‍ കാമ വര്‍ധകമാണ് എന്നു കാലാകാലങ്ങളില്‍ നാനാ സംസ്‌കാരങ്ങളും വിശ്വസിച്ചുപോന്നിരുന്നു. ഓയിസ്റ്ററും ആദ്യം പറഞ്ഞ ലിസ്റ്റില്‍ പെടും. അവയ്ക്കു സ്ത്രീയുടെ ലൈംഗികാവയവുമായി സാമ്യമുണ്ടല്ലോ. മൃദുത്വവും. ഡോ. പ്രകാശ് കോത്താരി പറയുന്നു. 2005-ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ മീറ്റിങ്ങില്‍ വെളിപ്പെടുത്തിയ ഗവേഷണ ഫലമനുസരിച്ച് ഈ ബൈവാല്‍വ് മൊളസ്‌ക്കുകള്‍ (മുത്തുച്ചിപ്പികള്‍) സിങ്കിനാല്‍ സമ്പന്നമാണ്. സിങ്ക് ടെസ്‌റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് അനിവാര്യമാണ്. അങ്ങനെ അവ ആണിന്റെയും പെണ്ണിന്റെയും ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നു. പക്ഷേ, പച്ച ഓയിസ്റ്റര്‍ കഴിക്കുന്നതു സൂക്ഷിച്ചുവേണം. വെള്ളത്തില്‍ നിന്നു പറ്റിപ്പിടിച്ചിട്ടുള്ള വിഷാംശങ്ങള്‍ അവയിലുണ്ടാകാമെന്നു ജോര്‍ജിയ, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്സാഹം കൂട്ടാന്‍ പൂവമ്പഴം
bananaവിറ്റമിന്‍ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴം കാമ വര്‍ധകമാണെന്നൊരു വിശ്വാസം പണ്ടുതന്നെയുണ്ട്. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനി ആപ്പിളല്ല, പൂവമ്പഴമാണ് എന്നു വിശ്വസിച്ച്, ഈ പഴം ഉര്‍വരതാ ദേവതകള്‍ക്കു വഴിപാടായി സമര്‍പ്പിക്കുന്ന ഏര്‍പ്പാട് ഇന്ത്യയില്‍ ചില മതക്കാരുടെ ഇടയില്‍ ഉണ്ട്. മധ്യ അമേരിക്കയില്‍ ചുവന്ന വാഴയുടെ നീര് അഫ്രോഡിസിയാക്കായി കഴിക്കാറുണ്ട്. കേരളത്തില്‍ വിവാഹാനന്തരം പൂവമ്പഴവും പാലും ദമ്പതികള്‍ പങ്കിട്ടു കുടിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടല്ലോ. പൂവമ്പഴത്തില്‍ ധാരാളം പോഷകാംശവും വിറ്റമിനുകളും ഉണ്ട്. അതിലെ ചില രാസ വസ്തുക്കള്‍ക്കു നമ്മുടെ ഉത്സാഹവും ആത്മ വിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പറയുന്നു.

മാദകത്വത്തിന് കുങ്കുമപ്പൂ
kunkumappuകുങ്കുമപ്പൂ അനാദികാലം മുതല്‍ തന്നെ പശ്ചിമേഷ്യയിലും തെക്കന്‍ യൂറോപ്പിലും ഒരു കാമവര്‍ധകവസ്തുവായി ഉപയോഗിച്ചുവരുന്നു.   ക്രോസിന്‍ എന്ന രാസ ഘടകമാണ് കുങ്കുമപ്പൂവിനു കുങ്കുമനിറം നല്‍കുന്നത്. വിഷാദരോഗവും മൂഡു സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു കുങ്കുമപ്പൂവിന്റെ ഉണങ്ങിയ നാരുകള്‍ ഫലപ്രദമാണ്. പക്ഷേ, ഇത് ഒരു ഉത്തേജകമാണെന്നതിന് അസന്നിഗ്ധമായ ഒരു തെളിവും കിട്ടിയിട്ടില്ല.

മധുരം കൂട്ടാന്‍ തേന്‍
honeyനവദമ്പതികള്‍ വിവാഹം കഴിഞ്ഞ ആദ്യമാസം തേന്‍ കുടിക്കുന്നതു കേമമാണെന്നു പറയാറുണ്ട്. ഇതു കുടിച്ചാല്‍ ആണിനു കുതിര ശക്തി കിട്ടുമത്രേ. ഇങ്ങനെയാണു ഹണിമൂണ്‍ (മധുവിധു) എന്ന വാക്കു രൂപപ്പെട്ടത്. ലൈംഗികതയുടെ മുഗ്ധ ബിംബമായ വിടര്‍ന്ന പൂവില്‍ നിന്നു തേനീച്ച തേന്‍ ശേഖരിച്ചു പാകപ്പെടുത്തുന്ന പ്രക്രിയയില്‍ത്തന്നെ പ്രണയവും കാമവും വായിച്ചെടുക്കാമല്ലോ. ഒരു ടീസ്പൂണ്‍ തേന്‍ വെള്ളം ചേര്‍ത്തു കഴിച്ചാല്‍ ദുര്‍മേദസു കുറയും, ഗുഹ്യഭാഗത്തെ രക്തധമനികളിലെ തടസങ്ങള്‍ നീങ്ങി ആ ഭാഗത്തു രക്തയോട്ടം കൂടും. 2004-ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡ്‌സിലെ പഠന റിപ്പോര്‍ട്ട് പറയുന്നത് തേനില്‍ രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കുന്ന നൈട്രിക് ഓക്‌സൈഡ് ഉണ്ടെന്നാണ്.

നല്ല ലൈംഗികതയ്ക്ക് ഒലിവ്

ഒലിവ് കാമവര്‍ധിനിയാണ്. പച്ചനിറത്തിലുള്ള ആഹാരവസ്തുക്കള്‍ ആണുങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുമ്പോള്‍, കറുപ്പുനിറമുള്ളവയാണു പെണ്ണുങ്ങളെ ഉത്തേജിപ്പിക്കുന്നത് എന്ന് അഭിപ്രായമുണ്ട്.

 

olive

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …