Home / ചോദ്യോത്തരങ്ങൾ / വലിയ്യുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടവരെ വിവാഹം ചെയ്‌തെടുക്കാമോ?

വലിയ്യുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടവരെ വിവാഹം ചെയ്‌തെടുക്കാമോ?

indexഅബൂഹുറൈറ (റ) വില്‍ നിന്ന്  അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിട്ടുണ്ട്. രണ്ട്  വ്യക്തികള്‍ തങ്ങളുടെ ബന്ധപ്പെട്ട സ്ത്രീകളെ  അന്യോന്യം വിവാഹം ചെയ്ത് കൊടുക്കുന്നതിനെ വിരോധിച്ചിട്ടുണ്ട്. ഉദാഹരണം: ഒരാള്‍ മറ്റവനോട് പറയുക, നീ നിന്റെ മകളെ എനിക്ക്  വിവാഹം  ചെയ്തുതരിക. എന്റെ മകളെ  ഞാന്‍ നിനക്കും വിവാഹം ചെയ്ത് തരാം. അല്ലെങ്കില്‍ നിന്റെ സഹോദരിയെ എനിക്ക് വിവാഹം ചെയ്ത് തരിക എന്നാല്‍ എന്റെ സഹോദരിയെ നിനക്കും വിവാഹം ചെയ്തു തരാം. (ബുഖാരി നികാഹ് നമ്പര്‍ 5112, മുസ്ലിം നികാഹ് 57) മകള്‍ , സഹോദരി എന്നിവരില്‍ മാത്രമല്ല, ഏതൊരു സ്ത്രിയും ഈ വിധം വിവാഹം ചെയ്യപ്പെടുന്നത് നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് (നൈലുല്‍ അൗതാര്‍ 6: 279). അവകാശപ്പെട്ട മഹറ് സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്ന കാരണത്താലാണ് ഇത് വിരോധിക്കപ്പെട്ടിരിക്കുന്നത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍