Home / ചോദ്യോത്തരങ്ങൾ / വിവാഹവേളയില്‍ എന്റെ ഇന്ന കുട്ടിയെ എന്നിങ്ങിനെ വലിയ്യ് നിര്‍ണയിച്ച് പറയേണ്ടതുണ്ടോ?

വിവാഹവേളയില്‍ എന്റെ ഇന്ന കുട്ടിയെ എന്നിങ്ങിനെ വലിയ്യ് നിര്‍ണയിച്ച് പറയേണ്ടതുണ്ടോ?

stock-photo-22721979-questionഒന്നിലധികം  പെണ്‍മക്കളുള്ള വലിയ്യാണെങ്കില്‍ എന്റെ ഇന്ന മകളെ എന്ന് പറഞ്ഞുകൊണ്ട് വ്യക്തമാക്കണം. അഹ്മദ് (റ) ഒരു സംഭവം പറയുകയുണ്ടായി. ഒരാള്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. പക്ഷെ അവളുടെ സഹോദരിയെയായിരുന്നു അയാള്‍ക്ക് വിവാഹം ചെയ്ത് കിട്ടിയത്. താമസിയാതെ അത് പുറത്തു വന്നു. അവര്‍ വേര്‍പിരിയേണ്ടതും മഹ്‌റിന്റെ ഉത്തരവാദിത്വം രക്ഷിതാവില്‍ നിക്ഷിപ്തവുമായിരിക്കും. കാരണം അയാള്‍ അവനെ വഞ്ചിച്ചിരിക്കുന്നു. അവളുടെ  ഇദ്ദ: കഴിഞ്ഞ ശേഷം  പുതിയ ചടങ്ങിലൂടെ  സഹോദരിയെ ആദ്യ മഹ്‌റ് കൊണ്ട്  തന്നെ  വിവാഹം കഴിക്കാന്‍ സൗകര്യപ്പെടുത്തേണ്ടതുമാണ്. രണ്ട് സഹോദരിമാര്‍ ഒരുമിച്ച്  കൂട്ടപ്പെടാന്‍ പാടില്ലെന്നതുകൊണ്ടാണ് ഇദ്ദ:യുടെ  കാര്യം  പ്രത്യേകം ഗൗനിക്കേണ്ടി  വരുന്നത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍