Home / ചോദ്യോത്തരങ്ങൾ / വിവാഹത്തിന് സാക്ഷി നില്‍ക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

വിവാഹത്തിന് സാക്ഷി നില്‍ക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

witnessആയിശ(റ) യില്‍ നിന്ന്  നബി(സ)  പറഞ്ഞു: വലിയ്യും നീതിമാന്‍മാരായ രണ്ട് സാക്ഷികളും കൊണ്ടല്ലാതെ  നികാഹില്ല. അതില്ലാത്തത് അസാധുവാകുന്നു. (ദാറഖുത്‌നി 3:221). ബുദ്ധി, പ്രായപൂര്‍ത്തി, നീതി ബോധം, സ്വതന്ത്രനാവല്‍ , മുസ്ലിമാവല്‍ , പുരുഷനാവല്‍ , വിവാഹമാണ് നടക്കുന്നതെന്ന് മനസ്സിലാകുന്നവനാവല്‍ ഇത്രയുമാണ്  നിബന്ധനകള്‍ . ഹനഫികള്‍ അഭിപ്രായപ്പെട്ടത് നികാഹിന്റെ സാക്ഷികള്‍ ഒരു പുരുഷനും രണ്ട് സ്ത്രികളും മതിയാകുമെന്നാണ് എന്നാല്‍ ഇമാം സുഹ്‌രിയില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ പറഞ്ഞത്, നബിചര്യ എന്തെന്നാല്‍ ശിക്ഷാ നടപടികളിലും വിവാഹം വിവാഹമോചനം വിഷയങ്ങളിലും സ്ത്രികളുടെ സാക്ഷിത്വം അംഗീകരിക്കപ്പെടുകയില്ല എന്നാണ്.  (മുസന്നഫ് ഇബ്‌നു അബീ ശൈബ, ബാബുന്‍ ഫില്‍ ഹുദൂദ് നമ്പര്‍: 8763,8770). മുസ്ലിമിന്റെ നികാഹിന് സാക്ഷി മുസ്ലിം തന്നെ ആയിരിക്കണം എന്ന് ഇമാം ശാഫിഈ, ഇമാം അഹ്മദ് (റ) വും നിബന്ധന പറഞ്ഞിട്ടുണ്ട്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍