Home / ചോദ്യോത്തരങ്ങൾ / മഹ്‌റ് പണമായും സ്വര്‍ണ്ണമായും മറ്റു വസ്തുക്കളായും നല്‍കാമോ?

മഹ്‌റ് പണമായും സ്വര്‍ണ്ണമായും മറ്റു വസ്തുക്കളായും നല്‍കാമോ?

cash നല്‍കാം. അബു സലമത്തില്‍ നിന്ന്  അദ്ദേഹം പറഞ്ഞു: നബി (സ) യുടെ ഭാര്യ ആയിശ (റ)യോട് ഞാന്‍ ചോദിച്ചു. നബി (സ) നല്‍കിയ മഹ്‌റ് എത്രയായിരുന്നു? അവര്‍ പറഞ്ഞു. പന്ത്രണ്ടര ഊഖിയ, അത് അഞ്ഞൂറ് ദിര്‍ഹം ആയിരുന്നു. (മുസ്ലിം നികാഹ്78). ഉമ്മു ഹബീബ (റ) ക്ക് നബി(സ) നാനൂറ് ദീനാര്‍ (പൊന്‍പണം) മഹ്‌റ്  കൊടുത്തു. (മൗലവി മുഹമ്മദ് അമാനി പരിഭാഷ പേ: 3:2609). ആമിറുബ്‌നു റബീഅതില്‍ നിന്ന്: ബനൂ ഫസാറയിലെ ഒരു പെണ്ണ് രണ്ട് ചെരിപ്പ്  മഹ്‌റായി സ്വീകരിച്ചു കൊണ്ടായിരുന്നു വിവാഹം ചെയ്തത്. നബി (സ) അവരോടു ചോദിച്ചു.രണ്ട് ചെരിപ്പു കൊണ്ട് നീ തൃപ്തിപ്പെട്ടുവോ? അതെ എന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ നബി (സ) അതിനെ അംഗീകരിച്ചു. (തുര്‍മുദി നികാഹ് 1113, ഇബ്‌നു മാജ നമ്പര്‍ 1888, മുസ്‌നദ് അഹ്മദ് 3:445) അനസില്‍ നിന്ന്- നബി (സ) സഫിയ്യ (റ) യെ അടിമത്വമോചനം നടത്തി. ഈ മോചനത്തെ അവരുടെ വിവാഹ മൂല്യമാക്കുകയും ചെയ്തു. (ബുഖാരി നികാഹ് നമ്പര്‍ 5086, മുസ്ലിം നികാഹ് 84, മുസ്‌നദ് അഹ്മദ് 3:99).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍