Home / ചോദ്യോത്തരങ്ങൾ / മഹ്‌റ് നികാഹ് സമയത്ത് പറയുന്നു, കൊടുക്കുന്നില്ല. വൈവാഹിക ജീവിതം സാധുവാകുമോ?

മഹ്‌റ് നികാഹ് സമയത്ത് പറയുന്നു, കൊടുക്കുന്നില്ല. വൈവാഹിക ജീവിതം സാധുവാകുമോ?

lawപറ്റും. വളരെ കാലം ഭാര്യാ ഭര്‍ത്താവായി ജീവിച്ചു. നിശ്ചയിച്ച മഹ്‌റ് ഇതുവരെ കൊടുത്തിട്ടില്ല. എന്നാല്‍ ഇത് വൈവാഹിക ജീവിതത്തിന് തടസ്സമല്ല. പക്ഷെ മഹ്‌റ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കപ്പെടേണ്ട ഒരു നിബന്ധനയാണ്. ഉഖ്ബത്തുബ്‌നു ആമിര്‍ പറഞ്ഞു. നബി(സ) പറഞ്ഞിട്ടുണ്ട് . ഗുഹ്യ സ്ഥാനം അനുവദനീയമായതിനു വേണ്ടി നിശ്ചയിച്ച നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അവകാശപ്പെട്ടതാണ് (ബുഖാരി നികാഹ് നമ്പര്‍ 5151, മുസ്ലിം നികാഹ് 63), എന്നാല്‍ ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ധരിച്ചതു പോലെ ഫാത്തിമ (റ) യുമായി  വീടു കൂടുന്നത് മഹ്‌റ്  കൊടുക്കുന്ന സമയം വരെ നബി(സ) വിലക്കി. അലി (റ) പറഞ്ഞു, അവള്‍ക്കു കൊടുക്കാന്‍ എന്റെ കൈവശം ഒന്നുമില്ലല്ലോ- നബി(സ) ചോദിച്ചു നിന്റെ ഹുത്വമിയ്യാ അങ്കി എവിടെ? അങ്ങിനെ അതവര്‍ക്ക് കൊടുത്തു (അബൂദാവൂദ്, നസാഈ).

മഹ്‌റ് നികാഹ് സമയത്ത് തന്നെ കൊടുക്കുന്നതും വാങ്ങുന്നതുമാണ് ഏറ്റവും നല്ല രീതി എന്ന് പ്രസ്തുത സംഭവം പഠിപ്പിക്കുന്നു. (ഫിക്ഹുസ്സുന്ന 2:483) മഹ്‌റിന്ന് അവധിവെച്ചിട്ടുള്ള പക്ഷം  അവളുടെ ശരീരം വിട്ടുകൊടുക്കാതിരിക്കേണ്ട ആവശ്യമില്ല. വിട്ട് കൊടുക്കുകയില്ലെന്ന് അവള്‍ പറയരുത്. (ഫത്ഹുല്‍ മുഈന്‍: 3: 340).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍