Home / ചോദ്യോത്തരങ്ങൾ / നിശ്ചയിച്ച മഹ്‌റ് മുഴുവന്‍ കൊടുക്കല്‍ നിര്‍ബന്ധമാകുന്നതെപ്പോഴെല്ലാമാണ്?

നിശ്ചയിച്ച മഹ്‌റ് മുഴുവന്‍ കൊടുക്കല്‍ നിര്‍ബന്ധമാകുന്നതെപ്പോഴെല്ലാമാണ്?

advocate-1മൂന്ന് അവസ്ഥകളിലാണത്.

1- അവര്‍ വീടു കൂടി കഴിഞ്ഞാല്‍.

2 – വീടു കൂടുന്നതിന്റെ മുമ്പായി രണ്ടില്‍ ഒരാള്‍ മരിച്ചാല്‍.

3 – ഇണചേരുന്നതിന് മതിയായ സൗകര്യത്തില്‍ അവര്‍ രണ്ട് പേരും ഒന്നിച്ച് തനിച്ചായി കഴിഞ്ഞാല്‍ .

ഈ അവസാനം പറഞ്ഞതിനോട് ഇമാം ശാഫിഈയും, ഇമാം മാലിക്കും(റ) യോജിക്കുന്നില്ല. (ബിദായ :2:17). അഥവാ പരസ്പരം  സ്പര്‍ശിക്കുന്നതിന് മുമ്പ് ത്വലാഖ് നടന്നാല്‍  പകുതി മഹ്‌റ് മാത്രമേ നല്‍കേണ്ടതുള്ളൂ. അവര്‍ തനിച്ചൊരു സ്ഥലത്ത് ഒരുമിച്ചു കൂടിയതുകൊണ്ട് മാത്രം മുഴുവന്‍ നിര്‍ബന്ധമാകുന്നില്ല എന്ന് സാരം. മഹ്‌റ് പറയാതെയുള്ള നികാഹ് സാധുവാണെങ്കിലും  മഹ്‌റ് തരില്ലെന്ന് നിബന്ധനവെച്ചു കൊണ്ടുള്ള നികാഹ്  അസാധുവാണ് എന്ന് ഇബ്‌നുഹസ്സം പറഞ്ഞിട്ടുണ്ട്. മാലികികള്‍ക്കും ഈ അഭിപ്രായമാണ്. എന്നാല്‍ ഹനഫികള്‍ ഇതില്‍ കുഴപ്പം കാണുന്നില്ല. (ഫിക്ഹുസ്സുന്ന 2:486). ഇസ്ലാം കൈവെടിയുക  ഭര്‍ത്താവിന്റെ ദൗര്‍ബല്യം  കാരണം അവളോ അവളുടെ ന്യൂനത കാരണം ഭര്‍ത്താവോ വിവാഹം ദുര്‍ഭലപ്പെടുത്തുക, പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ അവള്‍ വിവാഹം വേണ്ടന്ന്  വെക്കുക,  എന്നിവ വീട് കൂടുന്നതിന്റെ മുമ്പാണെങ്കില്‍ മഹ്‌റ്  തീരെ കൊടുക്കേണ്ടതില്ല. (ഫിക്ഹുസ്സുന്ന: 2:488, ഫത്ഹുല്‍ മുഈന്‍ 3:343).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍