Home / ചോദ്യോത്തരങ്ങൾ / പണവും ഉദ്യോഗവും ഉള്ളവളെ നോക്കി വിവാഹം ചെയ്യുന്നത് സ്ത്രീധനമാകില്ലേ?

പണവും ഉദ്യോഗവും ഉള്ളവളെ നോക്കി വിവാഹം ചെയ്യുന്നത് സ്ത്രീധനമാകില്ലേ?

investorsense_goldആകില്ല. സ്ത്രീധനം എന്നാല്‍ സ്ത്രീയുടെ ധനം എന്നല്ല അര്‍ത്ഥം. സ്ത്രീയില്‍ നിന്നോ രക്ഷിതാവില്‍ നിന്നോ വിവാഹത്തിന് നിബന്ധന വെച്ച്  വാങ്ങുന്നതിന്റെ പേരാണ് സ്ത്രീധനം. സമ്പത്തും ഉദ്ദ്യോഗവുമുള്ളവളെ  വിവാഹം ചെയ്യുന്നത് നിഷിദ്ധമാണെന്ന്  പറഞ്ഞുകൂടാ.സമ്പന്നയും ബിസ്‌നസുകാരിയുമായിരുന്ന ഖദീജ(റ)  യുമായിട്ടാണല്ലോ നബി (സ) ആദ്യം വിവാഹത്തിലേര്‍പ്പെട്ടത്. വൈവാഹിക ജീവിതത്തിനിടയില്‍ ഭാര്യയുടേതായിട്ടോ കുടുംബത്തിന്റെതായിട്ടോ വല്ലതും ഭര്‍ത്താവിന്  നല്‍കുന്നതും  സ്ത്രീധനത്തിന്റെ വകുപ്പില്‍ വരുന്നതല്ല. നബി(സ)യുടെ പത്‌നി  ഖദീജ(റ)  സൈദ്  എന്ന അടിമയെ നബിക്ക് നല്‍കിയത് സന്തോഷപൂര്‍വ്വം  നബി(സ) സ്വീകരിച്ചതായിട്ടാണല്ലോ ചരിത്രം.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍