Home / ചോദ്യോത്തരങ്ങൾ / സൃഷ്ടികളെ വിളിച്ചു തേടുന്ന ചിലര്‍ മുസ്ലിം സമുദായത്തിലുണ്ടല്ലോ, അവരുമായിട്ടുള്ള വിവാഹ ബന്ധം?

സൃഷ്ടികളെ വിളിച്ചു തേടുന്ന ചിലര്‍ മുസ്ലിം സമുദായത്തിലുണ്ടല്ലോ, അവരുമായിട്ടുള്ള വിവാഹ ബന്ധം?

skyഅവര്‍ മുസ്ലിം സമുദായത്തില്‍പെട്ടവരാണെന്ന് ചോദ്യത്തില്‍ തന്നെ പറഞ്ഞല്ലോ, നമ്മുടെ നമസ്‌കാരം നമസ്‌കരിക്കുക, നാം അറുത്തത് തിന്നുക, നമ്മുടെ ഖിബ്‌ലയെ ഖിബ്‌ലയായി അംഗികരിക്കുക, ഇവരാണ് മുസ്ലിം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട് (ബുഖാരി). സലാം പറയുക മുഖേനയോ, തൗഹീദിന്റെ വാക്യം മുഖേനയോ മറ്റോ ഇസ്ലാമിന്റെ അടയാളവും, സമാധാന നിലപാടും പ്രകടിപ്പിക്കുന്ന ആരോടും നീ സത്യവിശ്വാസി അല്ല എന്ന് പറയരുത്. (ഖുര്‍ആന്‍ 4:94 ന്റെ വ്യഖ്യാനഗ്രന്ഥങ്ങള്‍ നോക്കുക). അതിനാല്‍ അവര്‍ സൃഷടികളെ വിളിച്ച് തേടുന്നത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന വമ്പിച്ച അപരാധമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ മുസ്ലിംങ്ങള്‍ പരസ്പരം നടത്തേണ്ട ബന്ധങ്ങളില്‍ നിന്ന് അവരെ ഒഴിച്ചുനിര്‍ത്തുകയല്ല ചെയ്യേണ്ടത്.

ഞങ്ങള്‍ക്കും വേണം വാളു തൂക്കാന്‍ ഒരു മരം എന്ന് നബി(സ) യോടുള്ള ചില സ്വഹാബത്തിന്റെ ആവശ്യത്തെ ഞങ്ങള്‍ക്കും വേണം ഒരു ഇലാഹ് അവര്‍ക്കുള്ളതുപോലെ എന്ന് മൂസാ (അ) ന്റെ ജനത ആവശ്യപ്പെട്ടതിനോട് തുല്യമാണെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടും ഇങ്ങിനെ എന്നോട് ആവശ്യപ്പെട്ടതോടെ നിങ്ങള്‍ മത ഭ്രഷ്ടരായെന്നോ അതിനാല്‍ നിങ്ങളുടെ വിവാഹബന്ധങ്ങളെല്ലാം തകര്‍ന്നുവെന്നോ നബി(സ) അവരോട് പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല.

അതൊരു യാദൃശ്ചിക സംഭവം, എന്നാല്‍ കാലം മുഴുവന്‍ അങ്ങിനെ ചെയ്യുന്നവരായാലോ?

എങ്ങിനെആയിരുന്നാലും  ശരി, മുശ്‌രികുകളാണെന്ന് സ്വയം പറയാതിരിക്കുക മാത്രമല്ല ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംങ്ങളെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണവര്‍ . കൂടാതെ നബി (സ) മുസ്ലിമിന്റെ അടയാളങ്ങളായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അവരില്‍ കാണപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ അത്തരക്കാരെ മുസ്ലിംങ്ങളായി കണക്കാക്കുവാനുള്ള അധികാരമേ നമുക്കുള്ളൂ. അവരുമായുള്ള വിവാഹ ബന്ധങ്ങളെകുറിച്ചും അങ്ങിനെ കാണാനേ നമുക്ക് നിവൃത്തിയുള്ളൂ. ചെയ്യുന്നത് കുഫ്‌റും ശിര്‍ക്കുമാണെന്ന് പറയുക. ചെയ്യുന്നവരെ നോക്കി കാഫിറേ- മുശ്‌രികേ എന്ന് വിളിക്കുക, ഇത് രണ്ടും രണ്ടായി തന്നെ കാണേണ്ടതുണ്ട്. നമ്മുടെ ബാധ്യത ആദ്യത്തേതിനെക്കുറിച്ചു ബോധവല്‍ക്കരിക്കുക മാത്രമാണ്. രണ്ടാമേത്തത് അല്ലാഹു (ത)യുടെ അധികാരത്തില്‍പ്പെട്ടതാണ്.

എങ്കിലും ഏതെങ്കിലും വ്യക്തിയേയോ വിഭാഗത്തേയോ സംബന്ധിച്ച് അവര്‍ മുസ്ലിംങ്ങളല്ലെന്ന് മുസ്ലിം പണ്ഡിതന്മാര്‍ പരിശോധിച്ച് കണ്ടെത്തുകയും ഏകോപിച്ച് പ്രഖ്യാപിക്കുകയും ചെയ്താല്‍ മറ്റ് ബന്ധങ്ങളില്‍ നിന്നെന്ന പോലെ വിവാഹ ബന്ധങ്ങളില്‍ നിന്നും അവരുമായി അകന്ന് കൊള്ളേണ്ടതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍