Home / ചോദ്യോത്തരങ്ങൾ / വ്യഭിചാരത്തില്‍ ജനിച്ച കുട്ടിയെ പിതാവിലേക്ക് തന്നെയല്ലേ ചേര്‍ക്കേണ്ടത്?

വ്യഭിചാരത്തില്‍ ജനിച്ച കുട്ടിയെ പിതാവിലേക്ക് തന്നെയല്ലേ ചേര്‍ക്കേണ്ടത്?

stock-photo-22721979-questionവിചാരണയിലൂടെയോ ലക്ഷണം നോക്കിയോ പിതാവ് ആരെന്ന് നിര്‍ണ്ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ പോലും ഇത്തരം കുട്ടികളെ അയാളിലേക്ക് ചേര്‍ത്ത്‌ വിളിക്കരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്ന്- നബി (സ) ഹിലാലുബ്‌നു ഉമയ്യയെയും ഭാര്യയേയും മുലാഅനത്ത് (വ്യഭിചാരാരോപണത്തില്‍ ശാപവാക്യം ഉച്ചരിച്ച) കാരണം വേര്‍പിരിച്ചു. അവളെയോ കുട്ടിയെയോ ശിക്ഷിക്കരുത്. ആരെങ്കിലും അങ്ങിനെ ചെയ്യുന്നുവെങ്കില്‍ അവന്നായിരിക്കും ശിക്ഷ ലഭിക്കുക. ഇക്‌രിമത്ത് പറഞ്ഞു. അവന്‍ പിന്നീട് മിസ്‌റിന്റെ അമീറായി അവരോധിക്കപ്പെട്ടു. അപ്പോഴൊന്നും അവനെ പിതാവിലേക്ക് ചേര്‍ത്ത് വിളിക്കുകയുണ്ടായിട്ടില്ല (അബൂദാവൂദ് 2:27, മുസ്‌നദ് അഹ്മദ് 1:239).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …