Home / ചോദ്യോത്തരങ്ങൾ / കുട്ടികളെ ദത്തെടുക്കുന്നതും അവര്‍ അനന്തരാവകാശികളായിത്തീരുന്നതും ശരിയാണോ?

കുട്ടികളെ ദത്തെടുക്കുന്നതും അവര്‍ അനന്തരാവകാശികളായിത്തീരുന്നതും ശരിയാണോ?

ദത്ത് പുത്രന്മാര്‍ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. പക്ഷെ ആ സമ്പ്രദായത്തെ ഇസ്ലാം പിന്നീട് നിരോധിച്ചിരിക്കുകയാണ്. (അമാനി മൗലവി പരിഭാഷ 3: 63) നിങ്ങളുടെ ദത്തു പുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വാക്കുകളെത്രെ (ഖുര്‍ആന്‍ 33:4) പോറ്റു മക്കള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ ഇത് പഠിപ്പിക്കുന്നത്. അവര്‍ അനന്തരാവകാശികളാകുന്നുമില്ല. പോറ്റുമക്കളെ സ്വീകരിക്കുന്നതിനേയും അവരെ മക്കളെപ്പോലെ സ്‌നേഹിച്ചു വളര്‍ത്തുന്നതിനെയും ആ ഖുര്‍ആന്‍ വചനം വിരോധിക്കുന്നില്ലതാനും…. അവരെ അവരുടെ പിതാവിലേക്ക് ചേര്‍ത്ത് വിളിച്ച്‌കൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത് (ഖുര്‍ആന്‍ 33:5).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍