Home / ചോദ്യോത്തരങ്ങൾ / മുത്അത് വിവാഹം എന്നാലെന്താണ്? ഇസ്ലാം അതിന് അംഗീകാരം നല്‍കുന്നുണ്ടോ?

മുത്അത് വിവാഹം എന്നാലെന്താണ്? ഇസ്ലാം അതിന് അംഗീകാരം നല്‍കുന്നുണ്ടോ?

ദാമ്പത്യത്തിന് കാലപരിധി നിര്‍ണ്ണയിച്ച് നടത്തപ്പെടുന്ന വിവാഹത്തിന്നാണ് മുത്അത് വിവാഹം എന്ന് പറയുന്നത്. കാലം ദിവസമോ ആഴ്ചയോ മാസമോ വര്‍ഷമോ ആകാവുന്നതാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഈ രീതിയിലുള്ള വിവാഹം അനുവദനീയമായിരുന്നു. എന്നാല്‍ അത് പിന്നീട് ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. സല്‍മത് ബ്‌നുല്‍അക്‌വഅ് (റ) വില്‍ നിന്ന്, നബി(സ) മുത്അത് വിവാഹം അനുവദനീയമാക്കിയിരുന്നു. പിന്നീടതിനെ നിഷിദ്ധമാക്കി. (ബുഖാരി 3:246, മുസ്‌ലിം നികാഹ്  നമ്പര്‍ 13 നസാഈ 6:103) അലിയ്യ് (റ) വില്‍ നിന്ന് – നബി (സ) മുതഅത് വിവാഹം വിരോധിച്ചു (ബുഖാരി-3:348). ഇബ്‌നു അബ്ബാസില്‍ നിന്ന് -ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തില്‍ അനുവദനീയമായിരുന്നു മുത്അത്, പിന്നീട് സൂറത്തുന്നിസാഅ് 23-ാം വചനത്തിന്റെ വിശദീകരണമായ സൂറ: മുഅ്മിനൂന്‍ 6ാം വാക്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതൊഴിച്ചുള്ള ഏത് സ്ത്രീയും നിഷിദ്ധമാക്കപ്പെട്ടിരിക്കുകയാണ് എന്ന് ത്വബറാനി, ബൈഹഖി എന്നിവര്‍ പറഞ്ഞതായി മജ്മഅ് സ്സവാഇദ് 3:264 ല്‍ കാണാം. ഇങ്ങിനെ കഠിനമായി വിരോധിക്കപ്പെട്ട ഇത് ഇനി ആരെങ്കിലും കൊണ്ടുവന്നാല്‍ അവന്‍ വേശ്യാവൃത്തിക്ക് വാതില്‍ തുറന്നവനായിരിക്കും (മജ്മൂഅ അബ്ദില്‍ വഹാബ്, 2:165). മദ്ഹബിന്റെ ഇമാമുമാര്‍ ഇത് ഹറാമാണെന്ന കാര്യത്തില്‍ ഐക്യപ്പെട്ടിട്ടുണ്ട്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …