Home / ചോദ്യോത്തരങ്ങൾ / രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചെന്ത് പറയുന്നു? വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് തന്നെയല്ലേ?

രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചെന്ത് പറയുന്നു? വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് തന്നെയല്ലേ?

advocate-1വിവാഹം രജിസ്റ്റര്‍ ചെയ്യുകയെന്നതും രജിസ്റ്റര്‍ വിവാഹമെന്നതും രണ്ടും രണ്ടാണ്. ആദ്യത്തേത് വിവാഹാനന്തരം വരന്‍, വധു, വലിയ്യ്, സാക്ഷി, മഹ്ര്‍, കാര്‍മികത്വം വഹിച്ചയാള്‍ എന്നിവയുടെ ഒരു സംക്ഷിപ്ത വിവരം ബന്ധപ്പെട്ട രേഖയില്‍ രേഖപ്പെടുത്തി ഒപ്പ് വെക്കുന്നതിനെഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ടാമത്തേത് വധുവും വരനും മാത്രം രജിസ്ട്ര ആപീസില്‍ ചെന്ന് കൊണ്ട് ഞങ്ങള്‍ വിവാഹിതരായിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് അതവിടെ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് പറയുന്നത്. വലിയ്യ് ഇത്തരം വിവാഹത്തിനുണ്ടാവില്ല. രജിസ്റ്റര്‍ ആപീസിലുള്ളവരാവട്ടെ വിലായത്ത് ഏല്‍പ്പിക്കപ്പെട്ടവരുമല്ല.

സ്വന്തത്തെ നികാഹ് ചെയ്ത് കൊടുക്കുന്ന സ്ത്രീ വ്യഭിചാരിയാണ്. (ഇബ്‌നുമാജ 1:605, സുനനുഅബീദാവൂദ് 1:481, ദാറഖുത്‌നി 3:227) ഇങ്ങനെയുള്ള വിവാഹിതനെയും വിവാഹിതയെയും ഉമര്‍ (റ) അടിച്ചിട്ടുണ്ടായിരുന്നു. (ദാറഖുത്‌നി 3:227, ഇബ്‌നുമാജ 1:605). ശഅ്ബിയില്‍ നിന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അലി(റ) കൂടുതല്‍ കര്‍ക്കശ നിലപാട് പുലര്‍ത്തിയിരുന്നു. അതിന്റെ പേരില്‍ അടിക്കുകവരെ ചെയ്തിട്ടുണ്ടായിരുന്നു (ദാറഖുത്‌നി 3:229).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍