Home / ചോദ്യോത്തരങ്ങൾ / ഈലാഅ് എന്നാലെന്താണ്? അതിന്റെ നടപടിക്രമങ്ങള്‍ എങ്ങിനെയെല്ലാമാണ്?

ഈലാഅ് എന്നാലെന്താണ്? അതിന്റെ നടപടിക്രമങ്ങള്‍ എങ്ങിനെയെല്ലാമാണ്?

stock-photo-22721979-questionഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് ശപഥം ചെയ്യുക. ഇതിന് സാങ്കേതികമായി പറയുന്ന പേരാണ് ഈലാഅ്. (സുബുലുസ്സലാം, 3:274). ഈ ശപഥം നിശ്ചിത കാലത്തേക്ക് അനിശ്ചിത കാലത്തേക്ക് എന്ന വ്യത്യാസം അതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ബാധകമല്ല. ഈ ശപഥത്തിലൂടെ ഭാര്യയെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരിക്കണം. ശപഥം ചെയ്തവന് നാല് മാസം വരെ തന്റെ ശപഥത്തില്‍ തുടരാനുള്ള അവകാശമുള്ളത് കൊണ്ട് ഭാര്യക്കോ മറ്റോ നിയമപരമായ നടപടികളൊന്നും അവന്റെ മേല്‍ സ്വീകരിക്കാവതുമല്ല. 4 മാസത്തിനുള്ളില്‍ ബന്ധം പുനരാരംഭിക്കുന്നുവെങ്കില്‍ അത് നല്ലത് തന്നെ. പക്ഷേ സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ചെയ്തിരിക്കണം. (അല്‍ ഉമ്മ് 2:200) പ്രായശ്ചിത്വം- പത്ത് മിസ്‌കീനിന്ന് ഭക്ഷണമോ വസ്ത്രമോ ധര്‍മ്മമായി നല്‍കുക, അല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. അതിനും കഴിഞ്ഞില്ലെങ്കില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയാണത്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …