Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഭര്‍ത്താവ് മരിച്ച ഭാര്യ ഇദ്ദ: ആചരിക്കുന്നതിന്റെ മതവിധി?

ഭര്‍ത്താവ് മരിച്ച ഭാര്യ ഇദ്ദ: ആചരിക്കുന്നതിന്റെ മതവിധി?

pardhaഭര്‍ത്താവ് മരിച്ച ഏതൊരു സ്ത്രീയും നാല് മാസവും പത്ത് ദിവസവും ഇദ്ദ: ആചരിക്കണമെന്ന് നേരത്തെ പറഞ്ഞു (ചോദ്യം: 23ല്‍) വിശുദ്ധ ഖുര്‍ആന്റെ 2:24 ല്‍ അത് കാണാം. ഇത് നിര്‍ബന്ധമാണ്. ആ കാലയളവ് 40 ദിവസവും 60 ദിവസവുമൊക്കെയായി ചുരുക്കുന്നതും നിശ്ചിത അവധിയെക്കാള്‍ കൂട്ടുന്നതും ഖുര്‍ആനിന്റെ കല്‍പ്പനക്ക് വിരുദ്ധമാണ്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ടതിന്റെ പേരിലുള്ള ഇദ്ദയും അവളുടെ ദുഃഖാചരണമെന്ന ഇദ്ദയും പ്രസവത്തോട് കൂടി ഒന്നിച്ചവസാനിച്ചതായി കണക്കാക്കപ്പെടുന്നതാണ്. പ്രസവം നടക്കുന്ന മുറക്ക് അവധി ഏറുകയോ കുറയുകയോ ചെയ്യാം. (സുബുലുസ്സാലം 3:298) മിസ്‌വറ്ബ്‌ന് മഖ്‌റമത്തില്‍ നിന്ന്: സുബൈഅത്തുല്‍ അസ്ലമിയ്യ എന്ന മഹതി ഭര്‍ത്താവ് മരിച്ച് 40 ദിവസം കഴിഞ്ഞപ്പോള്‍ പ്രസവിച്ചു. നബി(സ) യുടെ അരികെ ചെന്ന് വിവാഹത്തിന് അനുവാദം ചോദിച്ചപ്പോള്‍ നബി(സ) അനുവാദം കൊടുത്തു. (ബുഖാരി നമ്പര്‍ :5320). ഇമാം സുഹ്‌രിയ്യ് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു:- വേണമെങ്കില്‍ പ്രസവരക്ത വേളയിലും അവള്‍ക്ക് വിവാഹം ചെയ്യാം (സുബുലുസ്സലാം: 3:298).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍