Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?

ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?

pardhaഉമ്മു അതിയ്യയില്‍ നിന്ന്: നബി (സ) പറഞ്ഞു: ഏതൊരു മയ്യിത്തിന്റെ പേരിലും സ്ത്രീ മൂന്ന് ദിവസത്തിലേറെ ദുഃഖം ആചരിക്കാന്‍ പാടില്ല. ഭര്‍ത്താവിന്റെ പേരിലല്ലാതെ, അവിടെ നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കുന്നു. അന്നേരം ചായം മുക്കിയ വസ്ത്രം പാടില്ല. കളറുള്ള നൂല് കൊണ്ട് നെയ്തതാണെങ്കില്‍ തെറ്റില്ല. സുറുമയിടരുത്. സുഗന്ധം ഉപയോഗിക്കരുത്. ശുദ്ധി കൈവരിക്കുമ്പോള്‍ ഒരല്‍പം മാത്രം ഉപയോഗിക്കാം. (ബുഖാരി- ത്വലാഖ് നമ്പര്‍ 5342. മുസ്ലീം ത്വലാഖ് നമ്പര്‍ 65) മൈലാഞ്ചിയിടരുത്, മുടി  ചീകരുത്, എന്നാല്‍ ഇരുട്ടറ, ഏകാന്തത, മൗനവ്രതം, രുചികരമായ ഭക്ഷണം ത്യജിക്കല്‍ എന്നിവ മറ്റവസരങ്ങളിലെന്നപോലെ ഈ അവസരത്തിലും തെറ്റാണ്. ഭര്‍ത്താവ് മരിച്ചവള്‍ ചെറിയ കുട്ടിയാണെങ്കിലും ഇദ്ദ: ബാധകമാണ്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …