Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ എന്ത് ചെയ്യണം?

ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ എന്ത് ചെയ്യണം?

pardha ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ അത് വിണ്ടെടുക്കേണ്ടതില്ല. ആചരിക്കാതിരുന്നതിന്റെ കാരണം അതിന്റെ മതവിധി അറിയാഞ്ഞതുകൊണ്ടും ഭര്‍ത്താവിന്റെ മരണം അറിയാഞ്ഞതുകൊണ്ടും ഇദ്ദ: സ്വയം തന്നെ വേണ്ടെന്ന് വെച്ചതു കൊണ്ടുമെല്ലാം ആകാവുന്നതാണ്.  കല്‍പ്പിച്ചുകൂട്ടി ഒഴിവാക്കിയതാണെങ്കില്‍ തൗബ നിര്‍ബന്ധമാണ്. ചോദിച്ചറിയാന്‍ സൗകര്യമുള്ളപ്പോള്‍ അറിവില്ലായ്മ പ്രതിബന്ധമല്ല എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും പറയുന്നത്. (ഇദ്ദത്തുല്‍ മുതവഫ്ഫാ സൗജുഹാ- സുഹ്‌റത് മുഹമ്മദുല്‍ ജാബിരി, പേജ്:30). ത്വലാഖ് ചൊല്ലപ്പെട്ടതും അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടതും വൈകിയറിഞ്ഞവള്‍ നഷ്ടപ്പെട്ട ദിവസം വിണ്ടെടുക്കേണ്ടതില്ല. ശേഷിക്കുന്ന ദിവസങ്ങളില്‍ ഇദ്ദ: ആചരിച്ചാല്‍ മതിയാകും. ചന്ദ്രമാസപ്രകാരമാണ് ഇദ്ദ കാലം കണക്കുകൂട്ടേണ്ടത്.
മരണമാണെങ്കിലും ത്വലാഖ് ചൊല്ലിയതാണെങ്കിലും അത് നടന്നതെപ്പോഴാണോ അപ്പോള്‍ തൊട്ടാണ് ഭാര്യ ഇദ്ദ: ആചരിച്ച് തുടങ്ങേണ്ടത് എന്ന് നബി(സ) പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട് (അല്‍ ഉമ്മ്: 2:20). നിര്‍ബന്ധ സാഹചര്യങ്ങളിലല്ലാതെ ഇദ്ദ: കാലയളവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അവള്‍ മാറി നില്‍ക്കരുത്. ഫാത്തിമ ബിന്‍ത് ഖൈസിനോട് ഇബ്‌നു ഉമ്മി മഖ്തൂമിന്റെ വീട്ടില്‍ വെച്ച് ഇദ്ദ: ആചരിക്കാന്‍ നബി (സ) കല്‍പ്പിച്ചതിന്ന് കാരണം പറഞ്ഞത് അവര്‍ ബന്ധുക്കളോട് ചീത്ത സംസാരമായിരുന്നു സദാ നടത്തിയിരുന്നത് എന്നാണ് (അല്‍ ഉമ്മ് 2:222).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍