Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഇദ്ദ: നിയമമാക്കി, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ?

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഇദ്ദ: നിയമമാക്കി, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ?

pardhaഭര്‍ത്താവ് മരിച്ചാലുണ്ടാവുന്ന ഭാര്യയുടെ വേദനയില്‍ ഒട്ടും കുറവല്ല ഭാര്യ മരിച്ചാലുണ്ടാവുന്ന ഭര്‍ത്താവിന്റെ വേദന. എന്നാല്‍ തന്റെ ഗര്‍ഭാശയം ശൂന്യമാണെന്ന് ഉറപ്പിക്കേണ്ടുന്നതിനും കൂടിയുള്ളതാണല്ലോ ഇദ്ദ: ആ ഇദ്ദ: ആചരണത്തോടൊപ്പം പാലിക്കേണ്ട ചില മര്യാദകളാണ് മുൻ ചോദ്യങ്ങളിൽ എന്നിവയില്‍ പറഞ്ഞത്. സ്ത്രീകളുടെ പ്രകൃതിപരമായ ഒരു ആചരണമാണത്. പുരുഷന്‍ അത്തരത്തില്‍ ”മറ” ആചരിക്കേണ്ട ആവശ്യം വരുന്നില്ല. രണ്ട് പേരുടേയും പ്രകൃതി വ്യത്യസ്തങ്ങളായതിനാല്‍ നിയമവും വ്യത്യസ്തങ്ങളായി എന്നു മാത്രം. മൂന്ന് ത്വലാഖും ചൊല്ലിയ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവള്‍ ദു:ഖാചരണം നടത്തേണ്ടതില്ല. പക്ഷേ ത്വലാഖിന്റെ ഇദ്ദ: ആചരിച്ചിരിക്കണം.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍