Home / ചോദ്യോത്തരങ്ങൾ / നാല് മാസം കഴിഞ്ഞാല്‍ അത് തനിയെ ത്വലാഖ് ആകുമോ?

നാല് മാസം കഴിഞ്ഞാല്‍ അത് തനിയെ ത്വലാഖ് ആകുമോ?

stock-photo-22721979-questionഇല്ല. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ ഖുര്‍ആന്‍ വചനം 2:226,227. അവര്‍ ശപഥത്തില്‍ നിന്ന് മടങ്ങുന്നുവെങ്കില്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നവനാണ് എന്ന് പറഞ്ഞ ശേഷം ഖുര്‍ആന്‍ പറഞ്ഞു: ഇനി അവര്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയാണെങ്കില്‍ എന്ന്. ഈ പരാമര്‍ശം 4 മാസം ആയത് കൊണ്ട് അതു ത്വലാഖാകുകയില്ല, മറിച്ചു ത്വലാഖുകൊണ്ടു മാത്രമെ വിവാഹ മോചനം നടപ്പില്‍ വരികയുള്ളു എന്നു പഠിപ്പിക്കുന്നു. അത് തിരിച്ചെടുക്കാന്‍ അവകാശമുള്ള(റജഇയ്യായ) ത്വലാഖ് ആയിട്ടേ ഗണിക്കപ്പെടുകയുള്ളൂ എന്നാണ് ഭൂരിപക്ഷ അഭിപ്രായം ( നൈലുല്‍ അൗതാര്‍ 7:50, സുബുലുസ്സലാം 3:278). സംയോഗം ചെയ്യുകയില്ല എന്നതല്ലാത്ത ഏത് ശപഥവും ഈലാഇന്റെ പരിധിയില്‍ വരുന്നില്ല. ഇബ്‌നു അബ്ബാസില്‍ നിന്ന്- ജാഹിലിയ്യ കാലത്ത് ഈലാഅ് ഒരു കൊല്ലവും രണ്ട് കൊല്ലവുമൊക്കെയായിരുന്നു. അല്ലാഹു(ത) അതിനെ നാല് മാസത്തില്‍ ഒതുക്കി. നാല് മാസത്തില്‍ കുറഞ്ഞാലോ അത് ഈലാഅ് ആയിരിക്കില്ല (ബൈഹക്കീ സുബുലുസ്സലാം: 3:278) ഈലാഇല്‍ നിന്ന് മടങ്ങുന്നതാവട്ടെ അത് വാക്ക് കൊണ്ട് പോരെന്നും സംയോഗം കൊണ്ട് ആയിരിക്കണമെന്നും പണ്ഡിതന്മാര്‍ ഇതിന്റെ ചര്‍ച്ചയില്‍ വിശദീകരിച്ചിട്ടുണ്ട്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …