Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് നടക്കുന്ന കേസുകളില്‍ കുട്ടികളുടെ പേരിലുള്ള അവകാശവാദം രൂക്ഷമാകാറുണ്ട്. എന്താണ് പരിഹാരം?

ത്വലാഖ് നടക്കുന്ന കേസുകളില്‍ കുട്ടികളുടെ പേരിലുള്ള അവകാശവാദം രൂക്ഷമാകാറുണ്ട്. എന്താണ് പരിഹാരം?

stock-photo-18254245-father-and-child-silhouetteപരിഹാരം പ്രവാചകന്റെ നിര്‍ദ്ദേശം അംഗീകരിക്കുക മാത്രമാണ്. ഒരു സംഭവം പറയാം- അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന്: ഒരു സ്ത്രീ നബി (സ) യോട് ആവലാതി പറയുകയാണ്. എന്റെ ഈ കുഞ്ഞ്, എന്റെ വയറാണതിന് വിഭവ ശേഖരം, എന്റെ മാറിടമാണതിന്റെ പാനീയം, എന്റെ മടിത്തട്ടാണതിനഭയം. ഇപ്പോള്‍ അവന്റെ പിതാവ് എന്നെ ത്വലാഖ് ചൊല്ലി കുട്ടിയെ എന്നില്‍ നിന്നും വേര്‍പ്പെടുത്തികൊണ്ട് പോവുകയാണ്.

നബി (സ) പറഞ്ഞു: നീ മറ്റൊരു വിവാഹം ചെയ്യാത്ത കാലത്തോളം നീയാണതിന് അവകാശപ്പെട്ടവള്‍. (അഹ്മദ്, അബൂദാവൂദ്). മാതാപിതാക്കള്‍ ത്വലാഖ് ചൊല്ലി വേര്‍പിരിയുമ്പോള്‍ അവരുടെ ചെറിയ കുട്ടികളെ പരിപാലിക്കേണ്ട ചുമതല ഒന്നാമതായി ഉമ്മയില്‍ നിക്ഷിപ്തമാണ്. അതിനുള്ള യോഗ്യത ഉമ്മയില്‍ ഇല്ലാതെ വരികയോ കുഞ്ഞിന് അങ്ങിനെ ഒരു പരിപാലനം ആവശ്യമില്ലെന്ന് വരികയോ ചെയ്‌തെങ്കിലല്ലാതെ ഉമ്മയില്‍ നിന്ന് കുട്ടിയെ വേര്‍പ്പെടുത്താവതല്ല. ബുദ്ധി, കഴിവ്, ഇസ്ലാം, തന്റേടം വിശ്വസ്ഥത എന്നിവയാണ് പരിപാലിക്കുന്നവരില്‍ ഉണ്ടായിരിക്കേണ്ട യോഗ്യത.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍