Home / ചോദ്യോത്തരങ്ങൾ / എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?

എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?

stock-photo-18254245-father-and-child-silhouetteപിഞ്ചു കുഞ്ഞാണെങ്കില്‍ വക തിരിവ് എത്തും വരെ ഉമ്മയും വക തിരിവ് എത്തിക്കഴിഞ്ഞാല്‍ കുഞ്ഞിന്റെ താല്‍പര്യവുമാണ് ഇതില്‍ ഗൗനിക്കേണ്ടത്. അബൂഹുറൈറയില്‍ നിന്ന്: ഒരു സ്ത്രീ വന്ന് കൊണ്ട് നബി (സ) യോട് പറയുന്നു. എനിക്ക് താങ്ങും, അബൂ ഈബത്ത് കിണറില്‍ നിന്ന് വെള്ളം എത്തിച്ച് തരികയും ചെയ്യുന്ന എന്റെ മകനെ എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നടര്‍ത്താന്‍ ശ്രമിക്കുന്നു. അല്‍പം കഴിഞ്ഞ് അയാളും നബി(സ) യുടെ സന്നിധിയില്‍ എത്തി. നബി(സ) കുട്ടിയെ വിളിച്ച് ചോദിച്ചു. കുട്ടീ, ഇത് നിന്റെ പിതാവ്, ഇത് നിന്റെ മാതാവ്, ഇഷ്ടമുള്ളവരെ നിനക്ക് തിരഞ്ഞെടുക്കാം. അങ്ങിനെ കുട്ടി ഉമ്മയുടെ കൈപിടിച്ചു. ഉമ്മ കുട്ടിയെയും കൊണ്ട് നടന്നകന്നു. (അഹ്മദ്, തുര്‍മുദി നമ്പര്‍ 1357, അബൂദാവൂദ് നമ്പര്‍. 2277, നസാഈ നമ്പര്‍. 3496) കുട്ടിക്ക് ഏഴോ എട്ടോ വയസ്സായിക്കഴിഞ്ഞാല്‍ രണ്ടില്‍ ആരുടെ കൂടെ പോവാനും സ്വാതന്ത്ര്യം കൊടുക്കേണ്ടതാണ്. വികലാംഗനോ ബുദ്ധിഭ്രമം ബാധിച്ചവനോ ആണെങ്കില്‍ ഉമ്മയുടെ കൂടെയാണ് നിര്‍ത്തേണ്ടത് (അല്‍ഉമ്മ് 2:234).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …