Home / ചോദ്യോത്തരങ്ങൾ / ഭാര്യക്ക് ചിലവ് കൊടുക്കാതിരിക്കുന്നത് അവരെ തമ്മില്‍ പിരിച്ച് വിടാന്‍ കാരണമാക്കാമോ?

ഭാര്യക്ക് ചിലവ് കൊടുക്കാതിരിക്കുന്നത് അവരെ തമ്മില്‍ പിരിച്ച് വിടാന്‍ കാരണമാക്കാമോ?

cashഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖുര്‍ആന്‍: 2:229). ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ച് നിര്‍ത്തരുത്. (ഖുര്‍ആന്‍ 2: 231). ഭാര്യക്ക് അത്യാവശ്യമായത് നല്‍കാതിരിക്കുന്നതിനേക്കാള്‍ വലിയ ദ്രോഹം മറ്റെന്താണുള്ളത്. ഈ പശ്ചാതലത്തില്‍ തീര്‍ച്ചയായും വേണ്ടപ്പെട്ടവര്‍ ഇടപെടണം. കഴിവുണ്ടായിട്ടും ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നില്ലെങ്കില്‍ അത് ഏറ്റവും വലിയ ദ്രോഹവും ഭര്‍ത്താവിന്റെ കഴിവുകേടുമായിട്ടേ കണക്കാക്കൂ-

അവളുടെ ആവശ്യപ്രകാരം ഖാളി വിഷയത്തില്‍ ഇടപെടുകയും അത് ഈടാക്കിക്കൊടുക്കാന്‍ കഴിയാതെ വന്നാല്‍ അവരെ വേര്‍പിരിക്കുകയും ചെയ്യാവുന്നതാണ്. ശാഫിഈ, അഹ്മദ്, മാലിക് (റ) തുടങ്ങിയവര്‍ ഈ പക്ഷത്താണുള്ളത്. (ഫിക്ഹുസ്സുന്ന 3:54) ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തത്ര പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും വിവാഹ മോചനം നടത്താമെന്ന് മാലിക്, അഹ്മദ് (റ) എന്നിവര്‍ അഭിപ്രായപ്പെടുമ്പോള്‍ അബൂഹനീഫ, ശാഫിഈ (റ) യും അത് ത്വലാഖിന് കാരണമാകുകയില്ലെന്നാണ് പറയുന്നത്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …