Sale!
bandhangalude_manasasthram_part_1

ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം-1)

Rs. 110.00

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു പുറമെ ഭാര്യ ഭര്‍തൃബന്ധം, കുടുംബബന്ധം, അധ്യാപക വിദ്യാര്‍ഥിബന്ധം,സുഹൃത്ബന്ധം തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ കുറിച്ചും അപഗ്രഥന മന:ശാസ്ത്രത്തിലൂടെ (Transactional Analysis Psychology)
വിശദീകരിക്കുന്നു. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ട് തന്നയായിരിക്കുമെന്നതില്‌ സംശയമില്ല.
Author : Adv.Mueenuddeen

99 in stock

Product Description

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പറ്റകളാണ് എന്ന് നാം പറയാറുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അത് വായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കുവാന്‍ സാധിക്കാറുണ്ടോ?

ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധധാരണകളും അലിഖിത നിയമങ്ങളും മാമൂലുകളുമൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെ നാം ആഴത്തില്‍ പഠിച്ചറിയേണ്ടതുണ്ട്. ഈ അറിവ് ശാന്തിയും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷത്തിനു കാരണമായിതീരും. അങ്ങനെ അനുസരണവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയും ചെയ്യും.

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു പുറമെ ഭാര്യ ഭര്‍തൃബന്ധം, കുടുംബബന്ധം, അധ്യാപക വിദ്യാര്‍ഥിബന്ധം,സുഹൃത്ബന്ധം തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ കുറിച്ചും അപഗ്രഥന മന:ശാസ്ത്രത്തിലൂടെ (Transactional Analysis Psychology)വിശദീകരിക്കുന്നു. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ട് തന്നയായിരിക്കുമെന്നതില്‌ സംശയമില്ല.

ടി. എ (ട്രാന്‍സാക്ഷണല്‍ അനാലിസിസ്) അഥവാ ആശയവിനിമയ അപഗ്രഥന ശാസ്ത്രം എന്നത് പുതിയ ഒരു ആദര്‍ശമോ, ആശയമോ, തത്വശാസ്ത്രമോ, മതമോ ഒന്നുമല്ല. മറിച്ച് നമുക്കകത്ത് ഇതിനകം കുടികൊള്ളുന്ന നമ്മുടെ സ്വഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും ആശയവിനിമയങ്ങളെയും മറ്റും കീറിമുറിച്ച് പഠനവിധേയമാക്കുന്നതിനുള്ള ഒരു ഉപകരണം (tool) മാത്രമാണത്. ഒരു ഡോക്ടര്‍ തന്‍റെ സ്തെസ്ക്കോപ്പിലൂടെയും മറ്റു പല ഉപകരണങ്ങളിലൂടെയും രോഗിയുടെ രോഗം നിര്‍ണയിക്കുന്നതുപോലെ, ടി. എ യുടെ ഉപകരണങ്ങള്‍ വഴി നമുക്ക് നമ്മുടെ തന്നെ സ്വഭാവങ്ങളെകുറിച്ചും പെരുമാറ്റങ്ങളെ കുറിച്ചും അവയിലെ പാളിച്ചകളെ കുറിച്ചും തകരാറുകളെ കുറിച്ചുമൊക്കെ മനസ്സിലാക്കാവുന്നതാണ്. തകരാറുകളും വീഴ്ചകളുമുള്ള എരിയകള്‍ കണ്ടെത്തികഴിഞ്ഞാല്‍ അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കണ്ടെത്താം. നാം സ്വയം മാറുന്നതിലൂടെ നമുക്ക് ചുറ്റുമുള്ളവരും മാറുന്നു. മാറ്റം നമ്മുടെ ഹൃദയത്തിനകത്തുനിന്നും തുടങ്ങണം എന്നതാണ് അത് ആവിശ്യപ്പെടുന്നത്. അല്ലാഹു പറയുന്നതെത്ര ശരി; ‘ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് മാറ്റം വരുത്തുകയില്ല; തീര്‍ച്ച.’

അദ്ധ്യായങ്ങള്‍

1. എന്‍റെ കഴിവുകള്‍ നശിപ്പിച്ചതാര്?

2. പിഴവുകള്‍ സംഭവിച്ചതെവിടെ?

3. സ്നേഹവും അംഗീകാരവും ലഭിക്കാതിരുന്നാല്‍

4. ജീവിത പാഠങ്ങളായി മാറുന്ന അനുഭവങ്ങള്‍

5. എന്താണു സ്നേഹം?

6. സ്നേഹം ലഭിക്കുവാനുളള മാര്‍ഗങ്ങളെന്തൊക്കെ?

7. പോസിറ്റീവ് സ്ട്രോക്കുകള്‍ ദാമ്പത്യ ബന്ധത്തില്‍

8. ശത്രുവിനെ മിത്രമാക്കി മാറ്റാന്‍….

9. കുട്ടികളോട് സ്നേഹം തുറന്നു പ്രകടിപ്പിക്കുക

10. ഉപാധികളില്ലാത്ത സ്നേഹം

11. ടാര്‍ഗറ്റ് സ്ട്രോക്കുകള്‍

12. സ്വഭാവത്തെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍

13. ഈ അബദ്ധം മറ്റൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ!

14. മാനസിക സ്വാസ്ഥ്യം ലഭിക്കാന്‍….