Home / ലൈംഗീകം / സെക്‌സ് ഇസ്‌ലാമില്‍

സെക്‌സ് ഇസ്‌ലാമില്‍

hala-sex-toys-islamമനുഷ്യന്റെ അടിസ്ഥാനപരമായ ജന്മ വാസനകളിലെ ശക്തവും പ്രധാനപ്പെട്ടതുമായ ലൈംഗികത (സെക്‌സ്)യെ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് ഇസ്‌ലാം കാണുന്നത്. കേവലം ജന്തു സഹജമായ ഒരു തൃഷ്ണ എന്ന നിലയിലോ ലൈംഗികാസ്വാദനത്തിനും വംശവര്‍ധനക്കുമുള്ള വെറുമൊരു ഉപാധി എന്ന നിലയിലല്ല, മറിച്ച് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും അഗാധ തലത്തില്‍ സമഗ്രമായി സ്പര്‍ശിക്കുകയും ദാമ്പത്യ വ്യവഹാരങ്ങളുടെ ആധാര ശിലയായി വര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതി പരമായ ലൈംഗിക, ജൈവ പ്രേരണയായാണ് സെക്‌സിനെ കണക്കാക്കുന്നത്.

ലൈംഗിക വികാരത്തെ നൈസര്‍ഗ്ഗികവും സഹജവുമായ ഒരു ചോദനയായി ഇസ്ലാം അംഗീകരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും പരസ്പര പൂരകങ്ങളായി പാരസ്പര്യ(സൗജിയ്യത്ത്)ത്തോടയാണ് പ്രപഞ്ച നാഥന്‍ സംവിധാനിച്ചിരിക്കുന്നത്. എല്ലാ സൃഷ്ടികളെയും ജീവജാലങ്ങളെയും സസ്യലതാദികളെയും സൂക്ഷ്മ ജീവികളെയും ഇണകളായി സൃഷ്ടിച്ചിരിക്കുന്നുവെന്ന് മനുഷ്യന്‍ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഈ പാരസ്പര്യത്തെക്കുറിച്ചും അതിന്റെ യുക്തിയെക്കുറിച്ചും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …