Home / ആരോഗ്യം / അനുഗ്രഹമായി സന്താനങ്ങള്‍

അനുഗ്രഹമായി സന്താനങ്ങള്‍

babyമുന്‍കാലങ്ങളില്‍ പ്രസവമെന്നത് ലളിതമായൊരു സംഭവമായിരുന്നു, വീടുകളില്‍ വച്ചു നടക്കുന്നൊരു സാധാരണ സംഭവം. ഇന്നു ഗര്‍ഭിണിയായാല്‍ അന്നു മുതല്‍ ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങും. അന്നു മുതല്‍ പ്രസവം വരെ വിശ്രമിക്കണമെന്നും അനങ്ങാതെ കിടക്കണമെന്നുമാണ് പലര്‍ക്കും കിട്ടുന്ന വൈദ്യോപദേശം. പ്രസവം അവസാന ഘട്ടത്തിലെങ്കിലും സിസേറിയന്‍ ഓപറേഷന്‍ വഴിയാവുകയും ചെയ്യുന്നു.

വിവാഹത്തിന്റെ പ്രധാനപ്പെട്ട ധര്‍മവും കാരണവുമായാണ് സന്താനോല്‍പാദനത്തെ ഇസ്‌ലാം കാണുന്നത്. ”നിങ്ങള്‍ ധാരാളം പ്രസവിക്കുന്നവരും നന്നായി സ്‌നേഹിക്കുന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക” (അഹ്മദ്) എന്ന നബിവചനം ചൂണ്ടിക്കാട്ടുന്നത് സന്താനോല്‍പാദനം പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമെന്നാണ്.
ജനസംഖ്യാ വര്‍ധനവ് ദാരിദ്ര്യമുണ്ടാക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു.” (ഖുര്‍ആന്‍ 17:31).

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …