ഹിശാമില്‍ നിന്ന് – എന്റെ ഭാര്യ ശുറൈകുബ്‌നു ഹമാമുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടു എന്ന് ഹിലാലുബ്‌നു ഉമയ്യ ആരോപിച്ചു. ഇസ്ലാമില്‍ നടന്ന ആദ്യത്തെ ലിആന്‍ (ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ശാപവാക്യം പറയുക) ആയിരുന്നു അത്. എന്നിട്ട് നബി (സ) അവരോട് പറഞ്ഞു. നിങ്ങള്‍ പരിശോധിക്കുക. അവള്‍ പ്രസവിച്ച കുട്ടിയുടെ മുടി വെളുത്തതും നേര്‍ത്ത് നീണ്ടതും കണ്ണ് ചുവന്നതുമാണെങ്കില്‍ അത് ഹിലാലുബ്‌നു ഉമയ്യയുടേത് തന്നെ. കണ്ണ് കറുത്തതും മുടി ചുരുണ്ടതും തണ്ടന്‍ കാല്‍ നേര്‍ത്തതുമാണെങ്കില്‍ അത് ശുറൈകിന്റേതുമാകുന്നു. അങ്ങിനെ പരിശോധനയില്‍ കണ്ണ് കറുത്തതും മുടിചുരുണ്ടതും തണ്ടന്‍ കാല്‍ നേര്‍ത്തതുമായി കാണപ്പെട്ടു. (മുസ്ലിം കിതാബുല്ലിആന്‍ നമ്പര്‍: 2:1132). ലക്ഷണം നോക്കി പിതാവിനെ നിര്‍ണ്ണയിക്കാമെന്ന് ഈ സംഭവം പഠിപ്പിക്കുന്നു.
Home / ചോദ്യോത്തരങ്ങൾ / അവിഹിത ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃനിര്‍ണ്ണയത്തെ എങ്ങിനെ കാണുന്നു ഇസ്ലാം?
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …