Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് എന്ന പദത്തിന്റെ അര്‍ഥമെന്താണ് ?

ത്വലാഖ് എന്ന പദത്തിന്റെ അര്‍ഥമെന്താണ് ?

divorce1പുരുഷന്‍ വിവാഹ ബന്ധത്തെ വിഛേദിക്കുന്നതിനു പറയുന്ന പേരാണ് ത്വലാഖ്. മോചിപ്പിക്കുക, അഴിച്ചിടുക, നിരുപാധികം വിട്ടയക്കുക  എന്നതൊക്കെ ത്വലാഖ് എന്ന പദത്തിന്റെ അര്‍ത്ഥങ്ങളാണ്. ഈ ബന്ധ വിഛേദനം വിവാഹ ശേഷം ദമ്പതികള്‍ ജീവിച്ചിരിക്കെ കേവലം  മിനുട്ടുകള്‍ കഴിഞ്ഞിട്ടോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടോ നടക്കാവുന്നതാണ്. എന്നാല്‍ വൈവാഹിക ബന്ധ വിഛേദനത്തിനുള്ള അധികാരം പുരുഷനെന്ന പോലെ  സ്ത്രീക്കുമുണ്ട്. പക്ഷെ അതിന് ത്വലാഖ് എന്നല്ല പേര്. വിവാഹത്തെക്കാളേറെ  ലളിതവും  ആചാര രഹിതവുമാണ് ത്വലാഖ്. എന്നാല്‍ ബലിഷ്ഠമായൊരു ഉടമ്പടി എന്നാണ് ഖുര്‍ആന്‍ വിവാഹ ബന്ധത്തെ വിശേഷിപ്പിച്ചത്. ആ ഉടമ്പടിയെ പൊളിച്ച് കളയുന്ന ത്വലാഖ് അനുവദനീയമെങ്കിലും അല്ലാഹു(ത)ക്ക്  ഏറ്റവും കോപം പിടിച്ച കാര്യമാണതെന്നാണ്  നബി(സ)  പറഞ്ഞിരിക്കുന്നത് (അബുദാവൂദ് ബാബുന്‍ ഫീകറാഹതിത്വലാഖ്. നമ്പര്‍ :2178).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …