Home / ചോദ്യോത്തരങ്ങൾ / റജഇയ്യ് – ബാഇന് – എന്നിങ്ങനെ രണ്ട് വിധത്തിലുണ്ടല്ലോ ത്വലാഖ്, ഒരു വിശദീകരണം?

റജഇയ്യ് – ബാഇന് – എന്നിങ്ങനെ രണ്ട് വിധത്തിലുണ്ടല്ലോ ത്വലാഖ്, ഒരു വിശദീകരണം?

stock-photo-22721979-questionമടക്കിയെടുക്കാന്‍ അവസരമുള്ള ത്വലാഖിന്  റജഇയ്യായ  ത്വലാഖ് എന്നും  അതിനവസരമില്ലാത്ത ത്വലാഖിന്   ബാഇനായ ത്വലാഖ് എന്നും  പറയപ്പെടുന്നു. ഒരു പ്രാവശ്യമോ,രണ്ട്പ്രാവശ്യമോ ഭാര്യയെ ത്വലാഖ്  ചൊല്ലിയാല്‍ ആ രണ്ട്  അവസരങ്ങളിലും   ഇദ്ദ : തീരും മുമ്പ്  അവളെ തിരിച്ചെടുക്കാം. ഇദ്ദ:കാലാവധി കഴിഞ്ഞുപോയാല്‍ പുതിയ വിവാഹത്തിലൂടെയും തിരിച്ചെടുക്കാം. ഇപ്പറഞ്ഞ രണ്ടവസ്ഥക്കും  കൂടി പറയുന്ന പേരാണ് റജഇയ്യ് എന്ന്.  എന്നാല്‍ മൂന്നാം പ്രാവശ്യവും  ത്വലാഖ് ചൊല്ലിയാല്‍ പുതിയൊരു വിവാഹത്തിലൂടെ ആയാല്‍ പോലും  അവളെ തിരിച്ചെടുക്കാന്‍ ശരീഅത്  അനുവദിക്കുന്നില്ല. അവള്‍ മറ്റൊരു വിവാഹത്തിലേര്‍പ്പെട്ടു ത്വലാഖ്  ചൊല്ലപ്പെടുകയും അതിന്റെ  ഇദ്ദ: കഴിയുകയും  ചെയ്‌തെങ്കിലല്ലാതെ. ഈ  അവസ്ഥക്ക്  പറയുന്ന  പേരാണ്   ബാഇനായ ത്വലാഖ്  എന്ന്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …