Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് സറാഹ് ,കിനായത് എന്നിങ്ങനെ രണ്ട് രൂപത്തിലുണ്ടല്ലോ? വിവരിക്കാമോ?

ത്വലാഖ് സറാഹ് ,കിനായത് എന്നിങ്ങനെ രണ്ട് രൂപത്തിലുണ്ടല്ലോ? വിവരിക്കാമോ?

stock-photo-22721979-questionഖുര്‍ആന്‍ പറഞ്ഞ ത്വലാഖ്, ഫിറാഖ്, സറാഹ്, (മൊഴിചൊല്ലുക, പിരിക്കപ്പെടുക, പറഞ്ഞയക്കപ്പെടുക) എന്നീ പദങ്ങളുടെ വക  ഭേദങ്ങളില്‍ ഒന്നുപയോഗിച്ചുകൊണ്ട്  നടത്തുന്ന ത്വലാഖ് രീതിക്ക് സറാഹായ ത്വലാഖ് എന്നും നീ അകറ്റപ്പെട്ടിരിക്കുന്നു, നിന്റെ കാര്യങ്ങളൊക്കെ ഇനി നിന്നില്‍ തന്നെ, നീ എനിക്ക് നിഷിദ്ധമാകുന്നു എന്നിവ പോലുള്ള പദ പ്രയോഗങ്ങള്‍ കൊണ്ടാണ്  ത്വലാഖെങ്കില്‍ അതിന് കിനായത് (സൂചന) എന്നുമാണ് പണ്ഡിത ഭാഷ. സറാഹായ രൂപത്തില്‍ ത്വലാഖ് ചൊല്ലിയവന്‍ പിന്നീട് ഞാന്‍ ത്വലാഖിനെ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ലെന്ന് വാദിച്ചാല്‍ പോലും ആ വാദം അംഗീകരിക്കപ്പെടുന്നതല്ല.

കിനായത്ത് രൂപത്തിലുള്ള ത്വലാഖാണ് ചൊല്ലിയതെങ്കില്‍ മനസ്സില്‍ ഉദ്ദേശം ഉണ്ടായിരിക്കണം. ഉദാഹരണം:- ആയിശ(റ)യില്‍ നിന്ന്:- ഇബ്‌നതുല്‍ ജൗനുമായി  നബി(സ) വീട് കൂടാന്‍ ഒരുങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:- നിങ്ങളില്‍ നിന്നും മഹാനായ  അല്ലാഹുവിനോട് ഞാന്‍ രക്ഷ തേടുന്നു. ഇത് കേട്ടപ്പോള്‍ നബി(സ) അവളോടു പറഞ്ഞു:- ഏറ്റവും മഹാനായവനോടാണ് നി അഭയം  തേടിയിരിക്കുന്നത്, നീ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കൊള്ളുക. (ബുഖാരി, ബാബുമന്‍ ത്വല്ലഖ.5254).നീ നിന്റെ വീട്ടിലേക്ക്  പോയ്‌ക്കൊള്ളുക എന്ന നബി വചനം കിനായത് (സൂചന) രീതിയിലുള്ള ത്വലാഖ് ആയിരുന്നു എന്ന് സാരം.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …