Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?

ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?

advocate-1ആദ്യ  തവണയാണെങ്കിലും  രണ്ടാം  തവണയാണെങ്കിലും ത്വലാഖിന് നീതിമാന്മാരായ  രണ്ട്  സാക്ഷികള്‍ നിര്‍ബന്ധമാണ്. ”ആ സ്ത്രീകള്‍ക്ക് അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ  നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ  ന്യായമായ  നിലയില്‍ അവരുമായി വേര്‍പിരിയുകയോ  ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ട്  നീതിമാന്‍മാരെ  നിങ്ങള്‍ സാക്ഷി  നിര്‍ത്തുകയും  അല്ലാഹുവിനുവേണ്ടി സാക്ഷ്യം നേരാം വണ്ണം  നിലനിര്‍ത്തുകയും ചെയ്യുക.” (ഖുര്‍ആന്‍ 65: 2). ത്വലാഖ് ഭര്‍ത്താവിന്റെ അധികാരത്തില്‍ പെട്ടതായതിനാല്‍ അതിനു സാക്ഷികളുടെ ആവശ്യം വരുന്നില്ലെന്ന്  വാദിച്ച  മുന്‍ഗാമികളായ ധാരാളം  കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുണ്ട് (ഫിക്ഹുസ്സുന്ന 3:23).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …