Home / ചോദ്യോത്തരങ്ങൾ / മനസ്സില്‍ വിചാരിച്ചത് കൊണ്ട് മാത്രം ത്വലാഖ് നടക്കുമോ?

മനസ്സില്‍ വിചാരിച്ചത് കൊണ്ട് മാത്രം ത്വലാഖ് നടക്കുമോ?

stock-photo-22721979-questionഇല്ല. അബൂഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു : എന്റെ സമുദായത്തിന്റെ മനസ്സില്‍ മാത്രമുണ്ടായ  കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. പ്രവര്‍ത്തിക്കുകയോ  സംസാരിക്കുകയോ ചെയ്യാത്ത കാലത്തോളം (ബുഖാരി : ത്വലാഖ് നമ്പര്‍: 5269 ,മുസ്ലിം 1: 116, മുസ്‌നദ് അഹ്മദ് 3: 425). ഇബ്‌നു അബ്ബാസില്‍ നിന്ന്, അദ്ദേഹം പറഞ്ഞു: ഒരുത്തന്‍ തന്റെ ഭാര്യ തനിക്ക് നിഷിദ്ധമാണ് എന്ന് പറഞ്ഞാല്‍ അത് പ്രശ്‌നം ഉണ്ടാക്കുന്നതല്ല. അദ്ദേഹം തുടര്‍ന്ന്  പറഞ്ഞു:  നിങ്ങള്‍ക്ക്   അല്ലാഹുവിന്റെ പ്രവാചകനില്‍ ഉത്തമമായ മാതൃകയുണ്ട്. (ബുഖാരി: ത്വലാഖ് നമ്പര്‍ :5266). എന്നാല്‍ അത് സത്യം ചെയ്യല്‍ ആയിത്തീരും. അതിന് പ്രായശ്ചിത്തമുണ്ട(മുസ്ലിം ത്വലാഖ് നമ്പര്‍ : 19).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …