Home / ചോദ്യോത്തരങ്ങൾ / അത്ത്വലാഖു മര്‍റതാനി (വിവാഹ മോചനം രണ്ട് പ്രാവശ്യമാണ്). പിന്നെ അതെങ്ങിനെ മൂന്നെണ്ണമായി?

അത്ത്വലാഖു മര്‍റതാനി (വിവാഹ മോചനം രണ്ട് പ്രാവശ്യമാണ്). പിന്നെ അതെങ്ങിനെ മൂന്നെണ്ണമായി?

advocate-1വിശുദ്ധ ഖുര്‍ആനില്‍ 2:229 -ാം  വചനമായ  അത്ത്വലാഖു മര്‍റതാനി എന്നതിന്റെ അര്‍ത്ഥം  ത്വലാഖ്  രണ്ടെണ്ണമാണ്  എന്നല്ല. ത്വലാഖ് രണ്ട് പ്രാവശ്യമാണ് എന്നത്രെ. രണ്ടു പ്രാവശ്യമേ ഒരു ഭാര്യയെ  ത്വലാഖ്  ചൊല്ലാവൂ എന്നുമല്ല. ഓരോ ത്വലാഖും വെവ്വേറെ സന്ദര്‍ഭത്തിലായിരിക്കണം എന്നും ഒന്നാം  ത്വലാഖിന്റെ ഇദ്ദ: കഴിയുന്നതിന്റെ മുമ്പ് അവളെ മടക്കിയെടുക്കാം എന്നുമാകുന്നു. രണ്ടാം  പ്രാവശ്യത്തെ ത്വലാഖിന്റെ ഇദ്ദ:കഴിയുന്നതിന്റെ മുമ്പും അവളെ മടക്കിയെടുക്കാം. അങ്ങനെ ഇദ്ദ: കാലത്ത്  മടക്കിയെടുക്കാന്‍ അനുവാദമുള്ളത് ഒന്നാമത്തെയും രണ്ടാമത്തെയും ത്വലാഖുകളില്‍ മാത്രമാണ് എന്ന് പഠിപ്പിക്കുകയാണ് മേല്‍പ്പറഞ്ഞ സൂക്തം  ചെയ്യുന്നത്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …