Home / ചോദ്യോത്തരങ്ങൾ / മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതോ?

മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതോ?

stock-photo-22721979-questionഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലിയ ഒരാളെ നബി(സ) കേള്‍ക്കുകയുണ്ടായി, നബി(സ) കോപിച്ച് കൊണ്ട്  ചോദിച്ചു. നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിട്ടും  നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട്  കളിക്കുകയാണോ.? ഈ രംഗം കണ്ട് നിന്ന ഒരു  സ്വഹാബി  നബി(സ)  യോടു ചോദിച്ചു: നബിയേ, ഞാനവനെ വധിക്കട്ടെയോ?  (നസാഈ 6:116). ഇബ്‌നു അബ്ബാസില്‍ നിന്ന്, റസൂലിന്റെയും അബൂബക്കറിന്റെയും ഉമറിന്റെ ഖിലാഫത്തിന്റെ ആദ്യ  രണ്ട്  വര്‍ഷങ്ങളിലും  മൂന്ന്  ത്വലാഖ് ഒന്ന്  മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഉമര്‍(റ) പറയുകയുണ്ടായി. അല്ലാഹു  സാവകാശം  നല്‍കിയ ഒരു കാര്യത്തില്‍ ജനങ്ങള്‍ ധൃതി കൂട്ടുന്നതായി കാണുന്നു.അതങ്ങിനെത്തന്നെ ഞാന്‍ നടപ്പിലാക്കിയാലോ – താമസിയാതെ അദ്ദേഹം അത് നടപ്പിലാക്കി. (മുസ്ലിം ത്വലാഖ് നമ്പര്‍: 15). ത്വലാഖ് മൂന്നും ഒന്നിച്ച്  ചൊല്ലിയാല്‍ ഒന്നിനും പ്രാബല്ല്യമില്ലന്ന് റാഫിളികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ ഒറ്റ ത്വലാഖായി കാണണമെന്നാണ് പ്രമാണം പഠിപ്പിക്കുന്നത് (മജ്മൂഅ വഹാബ്, ഫളാഇലുല്‍ ഖുര്‍ആന്‍ 2: 168).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …