അങ്ങിനെ അവര്‍ (സ്ത്രീകള്‍) അവരുടെ ഇദ്ദയുടെ അവധി എത്തുമ്പോള്‍ അവരെ മര്യാദ പ്രകാരം വെച്ചു കൊള്ളുകയോ അല്ലെങ്കില്‍ മര്യാദ പ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാരെ സാക്ഷി നിര്‍ത്തുക. അല്ലാഹുവിന് വേണ്ടി സാക്ഷ്യം നില നിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ച് വരുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതാണ് ഇതൊക്ക. ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവന്ന് അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും. (ഖുര്‍ആന്‍: 65: 2).
ഇദ്ദയുടെ അവധി തീരും മുമ്പ് മടക്കിയെടുക്കുകയാണെങ്കില്‍ മര്യാദക്കാരായ രണ്ട് മുസ്ലിംകളെ സാക്ഷി നിര്‍ത്തിയിരിക്കണം എന്നാണ് പഠിപ്പിക്കുന്നത്. അത് പിന്നീടുണ്ടാകാവുന്ന വഴക്കും മറ്റും ഇല്ലാതാക്കാന്‍ ഉപകാരപ്പെടുന്നതാണ്. സാക്ഷികള്‍ക്കുണ്ടായിരിക്കേണ്ട നിബന്ധനകള്‍ വിവാഹത്തിന്റെ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. തിരിച്ചെടുക്കുന്ന വിഷയത്തില്‍ സാക്ഷി നിര്‍ബന്ധമാണെന്ന് ശാഫിഈ(റ) പറയുന്നു. (അല്‍ ഉമ്മ് 1:84). അത് നല്ലതാണന്നേ മാലിക്(റ) പറയുന്നുള്ളൂ. (ബിദായ: 2: 63).